മകന്‍ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; മരിച്ചതിനുശേഷം കുഴിച്ചിട്ടതെന്ന് മൊഴി

കൊച്ചി: കൊച്ചി വെണ്ണലയില്‍ മകന്‍ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. 78-കാരി അല്ലിയുടെ മൃതദേഹമാണ് കുഴിച്ചിട്ടത്. അമ്മ മരിച്ചതിനുശേഷം കുഴിച്ചിട്ടെന്നാണ് മകന്റെ മൊഴി. മകന്‍ പ്രദീപ് പോലീസ് കസ്റ്റഡിയില്‍. പ്രദീപ് സ്ഥിരം മദ്യപാനിയാണെന്നും, മദ്യപിച്ച ശേഷം വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും സമീപവാസികള്‍ പറയുന്നു. ഇന്നലെയാണ് സംഭവം നടന്നത്. പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

വീട്ടുമുറ്റത്തായി ചെറിയ കുഴിയെടുത്ത് അമ്മയെ കുഴിച്ചിടുകയായിരുന്നു. അമ്മയും മകനും സ്ഥിരം താമസക്കാരാണ്. പ്രദീപിന്റെ ഭാര്യ വഴക്കിട്ട് പോയിട്ട് കുറച്ചുനാളുകളായെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ പ്രദീപിന്റെ രണ്ട് മക്കളും താമസിക്കുന്നുണ്ട്. പ്രദീപ് മദ്യപിച്ച ശേഷം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

spot_img

Related news

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവിന് 25 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് 25...

എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു

എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു. ബേബി...

പെന്‍ഷന്‍ തട്ടിപ്പില്‍ കൂടുതല്‍ നടപടി; പൊതുഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതുഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്കെതിരെ നടപടിക്ക്...

30ലധികം പേര്‍ക്ക് രോഗ ലക്ഷണം, 2 പേരുടെ നില ഗുരുതരം; മഞ്ഞപ്പിത്തം വ്യാപിക്കുന്നു

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നതിനെ തുടര്‍ന്ന് ആശങ്ക. നഗരത്തിലെ വിവിധ...

പ്രശസ്ത നടി മീന ഗണേഷ് അന്തരിച്ചു; 81 വയസ്സായിരുന്നു

പ്രശസ്ത നടി മീന ഗണേഷ് അന്തരിച്ചു. വാര്‍ദ്ധക്യ സാഹചമായ അസുഖങ്ങളെ തുടര്‍ന്ന്...