കോഴിക്കോട് ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു; കുട്ടികളടക്കം 20 പേർക്ക് പരിക്ക്

കോഴിക്കോട്: കൂമ്പാറയിൽ ട്രാവലർ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികളടക്കം ഇരുപതോളം പേർക്ക് പരിക്ക്. കക്കാടംപൊയിൽ നിന്ന് വരികയായിരുന്ന ട്രാവലർ മേലേ കൂമ്പാറയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്.

വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് റോഡിലെ ഡിവൈഡറിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡിവൈഡറിൽ ഇടിച്ച ശേഷം ഒരു തെങ്ങിലും വാഹനം ഇടിച്ചാണ് മറിഞ്ഞത്. ഇതോടെ അപകടത്തിന്റെ ആഘാതം കുറഞ്ഞതായി നാട്ടുകാർ പറഞ്ഞു. അല്ലായിരുന്നെങ്കിൽ വൻ ദുരന്തത്തിന് ഇടയാകുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

പരിക്കേറ്റ കുട്ടികളടക്കം 11 പേരെ മുക്കത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ അരീക്കോട്, തിരുവമ്പാടി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. പരിക്കേറ്റവരിൽ മിക്കവർക്കും ശരീരത്തിൽ ഒടിവുകളും ചതവുകളുമുണ്ട്. അപകടത്തിൽപ്പെട്ടത് മലപ്പുറം കാളികാവ് സ്വദേശികളാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

spot_img

Related news

ഡോക്ടറുടെ അനുമതിയില്ലാതെ മരുന്ന്; 46 ഗുളികകളുമായി യുവാവ് പിടിയിൽ

കൊച്ചി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ പ്രത്യേക അനുമതി ആവശ്യമായ 46...

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസ്; പ്രതിക്ക് 10 വർഷം തടവ്

ആലുവ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസുകളിൽ പ്രതിക്ക് ആലുവ അതിവേഗ...

കൊച്ചി വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷണം; മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിച്ച...

ബിജെപിക്ക് തിരിച്ചടി; കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം: ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ്...

വീടിന്റെ ചുമരിടിഞ്ഞ് വീണ് ഉറങ്ങിക്കിടന്നയാൾ മരിച്ചു

പാലക്കാട്: ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണ് ഉറങ്ങിക്കിടന്നയാൾ മരിച്ചു. നെന്മാറ പുത്തൻതറ...