ഡോക്ടറുടെ അനുമതിയില്ലാതെ മരുന്ന്; 46 ഗുളികകളുമായി യുവാവ് പിടിയിൽ

കൊച്ചി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ പ്രത്യേക അനുമതി ആവശ്യമായ 46 ഗുളികകളുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. ബസിർഹട്ട് സ്വദേശി സസാക് കയാൽ ആണ് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സിന്റെ പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം ഗുളികകൾ കണ്ടെത്തിയത്. ഡോക്ടറുടെ അനുമതിയോടെ മാത്രം വാങ്ങാനും ഉപയോഗിക്കാനും കഴിയുന്ന മരുന്നുകളാണ് പിടിച്ചെടുത്തതെന്ന് ആർ.പി.എഫ് അധികൃതർ വ്യക്തമാക്കി.

ആർ.പി.എഫ് തിരുവനന്തപുരം സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്.ഐ പ്രെയ്സ് മാത്യു, ഹെഡ് കോൺസ്റ്റബിൾ ജി. വിപിൻ, കോൺസ്റ്റബിൾമാരായ എം.ആർ. മനോജ്, നിഖിൽ നാഥ് എന്നിവരടങ്ങിയ സംഘമാണ് സസാക് കയാലിനെ പിടികൂടിയത്.

പിടിയിലായയാളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

spot_img

Related news

കോഴിക്കോട് ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു; കുട്ടികളടക്കം 20 പേർക്ക് പരിക്ക്

കോഴിക്കോട്: കൂമ്പാറയിൽ ട്രാവലർ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികളടക്കം ഇരുപതോളം...

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസ്; പ്രതിക്ക് 10 വർഷം തടവ്

ആലുവ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസുകളിൽ പ്രതിക്ക് ആലുവ അതിവേഗ...

കൊച്ചി വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷണം; മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിച്ച...

ബിജെപിക്ക് തിരിച്ചടി; കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം: ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ്...

വീടിന്റെ ചുമരിടിഞ്ഞ് വീണ് ഉറങ്ങിക്കിടന്നയാൾ മരിച്ചു

പാലക്കാട്: ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണ് ഉറങ്ങിക്കിടന്നയാൾ മരിച്ചു. നെന്മാറ പുത്തൻതറ...