ജന്മദിനത്തിൽ ദുരന്തം; അങ്കമാലിയിൽ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: ദേശീയപാതയിൽ അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഇരിങ്ങാലക്കുട കാറുവന്നൂർ പൊറത്തോട് പുരയാറ്റുപറമ്പിൽ മനോജിന്റെ മകൻ ഗോകുൽ കൃഷ്ണ (27), തൃശ്ശൂർ ആറാട്ടുപുഴ കൊക്കിരിപ്പളം വട്ടപ്പറമ്പിൽ ശിവരാമന്റെ മകൻ അശ്വിൻ (24) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 7.15ഓടെ കേരള ആയുർവേദ ഫാർമസിക്ക് സമീപത്തായിരുന്നു അപകടം. ആലുവ ഭാഗത്ത് നിന്ന് അങ്കമാലിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരും സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മീഡിയനിലെ വൈദ്യുതിത്തൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ച് വീണ് ഗുരുതരമായി പരുക്കേറ്റു.

പരുക്കേറ്റ അശ്വിനെ ദേശത്തെ സ്വകാര്യ ആശുപത്രിയിലും ഗോകുൽ കൃഷ്ണയെ അങ്കമാലി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികളാണ്. ഇന്നലെ ഗോകുൽ കൃഷ്ണയുടെ ജന്മദിനവുമായിരുന്നു. ഗോകുൽ കൃഷ്ണയുടെ മാതാവ് ബിന്ദുവും സഹോദരി ഗൗരി കൃഷ്ണയുമാണ്. അശ്വിന്റെ മാതാവ് അജിതയും സഹോദരങ്ങൾ അഞ്ജലി, അനന്തു എന്നിവരാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. ഗോകുൽ കൃഷ്ണയുടെ സംസ്കാരം ഇന്ന് രാവിലെ 9.30നും, അശ്വിന്റെ സംസ്കാരം രാവിലെ 10 മണിക്കും ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ നടന്നു.

spot_img

Related news

ഭവനനിർമ്മാണ പദ്ധതിയിലെ സാമ്പത്തിക തട്ടിപ്പ്: നിർമ്മിതി കേന്ദ്ര മുൻ എഞ്ചിനീയർ കൃഷ്ണദത്തിന് 12 വർഷം തടവ്

മൂവാറ്റുപുഴ: വ്യാജ രേഖകൾ ചമച്ച് ഹൗസിംഗ് പദ്ധതിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ...

മുന്നണിയിൽ പുകച്ചിൽ, പക്ഷേ മുഖ്യമന്ത്രിക്ക് കുലുക്കമില്ല; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലിൽ ഉൾപ്പെടുത്തും

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് ധനബില്ലില്‍ ഉള്‍പ്പെടുത്താനുറച്ച് മുഖ്യമന്ത്രി വി.ഡി...

“പോലീസിന് ലാത്തിയും തോക്കുമുണ്ട്, ബ്ലേഡിന്റെ ആവശ്യമില്ല!” : എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

ലഹരിക്കെതിരെ ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച ഓപ്പറേഷൻ‌ തൂഫാൻ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുന്നുവെന്ന്...

മറികടക്കാനുള്ള കെഎസ്ആർടിസിയുടെ പാച്ചിൽ; വടക്കാഞ്ചേരിയിൽ സ്കൂട്ടറിലിടിച്ച് യാത്രക്കാരന് ഗുരുതര പരുക്ക്

പാലക്കാട്: പാലക്കാട് വടക്കാഞ്ചേരിയില്‍ കെഎസ്ആര്‍ടിസിബസ്സും സ്‌കൂട്ടറും കൂച്ചിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര...