മന്ത്രിയുടെ തലയിൽ ചൂട് പായസം വീണ സംഭവം; ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും, ഡിജിപിയുടെ ഉത്തരവ്!

കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണ സംഭവത്തില്‍ അന്വേഷണം. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ സംഭവം അന്വേഷിക്കും. അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിയാണ് നിര്‍ദ്ദേശം നല്‍കിയത്. തിരുവനന്തപുരം റെയിഞ്ച് ഡിഐജിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തില്‍ പൊലീസിന് ജാഗ്രത കുറവുണ്ടായെന്നും പരാതിയുണ്ട്.

എന്നാല്‍, പായസം വീണതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും തികച്ചും യാദൃശ്ചികമാണെന്നും മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്ത് എത്ര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ കിടക്കുന്നു. പരാതി കിട്ടിയപ്പോള്‍ അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചതായിരിക്കാം. പക്ഷേ, അന്വേഷിക്കാന്‍ മാത്രം അതില്‍ എന്തെങ്കിലുമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു.

പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിനുമിടെയാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണത്. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍വെച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു പായസ വിതരണം നടന്നിരുന്നത്.

ബസില്‍വെച്ച് പായസം വിതരണം ചെയ്യുന്നതിനിടെ കൈ തട്ടി മന്ത്രിയുടെ തലയില്‍ വീഴുകയായിരുന്നു. പിന്നാലെ നിലവിളിയോടെ സീറ്റില്‍ നിന്ന് മന്ത്രി ചാടി എഴുന്നേറ്റു. ഒപ്പമുണ്ടായിരുന്നവര്‍ ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ തലയില്‍ വീണ പായസം തുടച്ചുമാറ്റുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിരുന്നു.

spot_img

Related news

ഭവനനിർമ്മാണ പദ്ധതിയിലെ സാമ്പത്തിക തട്ടിപ്പ്: നിർമ്മിതി കേന്ദ്ര മുൻ എഞ്ചിനീയർ കൃഷ്ണദത്തിന് 12 വർഷം തടവ്

മൂവാറ്റുപുഴ: വ്യാജ രേഖകൾ ചമച്ച് ഹൗസിംഗ് പദ്ധതിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ...

മുന്നണിയിൽ പുകച്ചിൽ, പക്ഷേ മുഖ്യമന്ത്രിക്ക് കുലുക്കമില്ല; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലിൽ ഉൾപ്പെടുത്തും

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് ധനബില്ലില്‍ ഉള്‍പ്പെടുത്താനുറച്ച് മുഖ്യമന്ത്രി വി.ഡി...

ജന്മദിനത്തിൽ ദുരന്തം; അങ്കമാലിയിൽ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: ദേശീയപാതയിൽ അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി...

“പോലീസിന് ലാത്തിയും തോക്കുമുണ്ട്, ബ്ലേഡിന്റെ ആവശ്യമില്ല!” : എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

ലഹരിക്കെതിരെ ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച ഓപ്പറേഷൻ‌ തൂഫാൻ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുന്നുവെന്ന്...

മറികടക്കാനുള്ള കെഎസ്ആർടിസിയുടെ പാച്ചിൽ; വടക്കാഞ്ചേരിയിൽ സ്കൂട്ടറിലിടിച്ച് യാത്രക്കാരന് ഗുരുതര പരുക്ക്

പാലക്കാട്: പാലക്കാട് വടക്കാഞ്ചേരിയില്‍ കെഎസ്ആര്‍ടിസിബസ്സും സ്‌കൂട്ടറും കൂച്ചിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര...