തക്കാളി വിലയും പൊള്ളുന്നു; ഒറ്റ ദിവസം കൊണ്ട് കിലോയ്ക്ക് 115 രൂപ

ഏകദിനത്തില്‍ സെ!ഞ്ചറി അടിച്ച് തക്കാളി. ഒറ്റ ദിവസം കൊണ്ട് കിലോഗ്രാമിന് 60ല്‍ നിന്ന് 115 രൂപ വരെയായി തക്കാളി വില ഉയര്‍ന്നതോടെ ചുവന്നു തുടുത്ത തക്കാളി കാണുമ്പോള്‍ കണ്ണു നിറയുന്ന സ്ഥിതിയായി. ചില്ലറ വില 120 മുതല്‍ 125 വരെയായി ഉയര്‍ന്നേക്കുമെന്നാണു സൂചന. കഴിഞ്ഞ ദിവസം 60 മുതല്‍ 70 രൂപ വരെയായിരുന്നു തക്കാളിയുടെ മൊത്ത വില. ഇതാണ് ഒറ്റ ദിവസം കൊണ്ട് 100 കടന്നു കുതിക്കുന്നത്.

ആന്ധ്രയിലെ കുര്‍ണൂല്‍, ചിറ്റൂര്‍, വിജയവാഡ എന്നിവിടങ്ങളില്‍ തക്കാളിയുടെ ചില്ലറ വില്‍പന കിലോഗ്രാമിനു 100 രൂപയായി. ഇവിടങ്ങളില്‍ നിന്നാണു കേരളത്തിലേക്കു കൂടുതല്‍ തക്കാളി എത്തുന്നത്. മൊത്തവ്യാപാര വിപണികളിലേക്കു വരവു കുറഞ്ഞതാണ് വിലയില്‍ അസാധാരണ വര്‍ധന സൃഷ്ടിച്ചത്. പാത്തിക്കൊണ്ടയിലെ ഏറ്റവും വലിയ തക്കാളി മൊത്തവ്യാപാര മാര്‍ക്കറ്റില്‍ പോലും ഏതാനും ദിവസങ്ങളായി തക്കാളി എത്തുന്നില്ലെന്ന് മൊത്തവ്യാപാരികള്‍ പറഞ്ഞു.

വിളവു കുറഞ്ഞതും മഴപ്പേടിയില്‍ തക്കാളി കര്‍ഷകര്‍ ഉല്‍പാദനം കുറച്ചതും തിരിച്ചടിയായി. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നു തക്കാളി എത്തുന്നതും ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ സമയം തക്കാളിക്ക് 50 രൂപയായിരുന്നു വില. വില ഉടനൊന്നും കുറയാന്‍ സാധ്യതയില്ലെന്നാണു വ്യാപാരികള്‍ നല്‍കുന്ന സൂചന.

spot_img

Related news

സത്യന്‍ മൊകേരി വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍...

കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; പിപി ദിവ്യയെ പ്രതിചേർത്തു

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

സരിൻ‌ ‍ഉന്നയിച്ചതെല്ലാം സിപിഐഎം വാദങ്ങൾ: വിഡി സതീശൻ

ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി സരിന്‍...

‘കോണ്‍ഗ്രസ് അധഃപതനത്തിന് കാരണം സതീശന്‍; 2026ല്‍ പച്ച തൊടാന്‍ പറ്റില്ല’; പി സരിന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്...

സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യല്‍ മീഡിയ...