തിരുവനന്തപുരം നഗരസഭയുടെ മിന്നൽ പരിശോധന; 48 ഭക്ഷ്യശാലകൾക്ക് നോട്ടീസ്

മഴക്കാലത്തും പകർച്ചവ്യാധി വ്യാപന സാധ്യത ഉയരുന്ന സാഹചര്യത്തിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ തിരുവനന്തപുരം നഗരസഭയുടെ വ്യാപക പരിശോധന. നഗരസഭാ പരിധിയിലെ ഭക്ഷ്യവിതരണ ശാലകളിൽ നടത്തിയ പരിശോധനയിൽ ഗുരുതര ന്യൂനതകൾ കണ്ടെത്തിയ 48 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

നഗരസഭയുടെ പത്തോളം ഹെൽത്ത് സ്ക്വാഡുകൾ പങ്കെടുത്ത പരിശോധനയിൽ ആകെ 95 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതും മറ്റ് ക്രമക്കേടുകളും കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്ന് പിഴയായി 57,500 രൂപ ഈടാക്കി.

പഴകിയ ഭക്ഷണം വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. പരിശോധന തുടരുന്ന സാഹചര്യത്തിൽ ഹോട്ടലുകളിലെ സാഹചര്യം മെച്ചപ്പെട്ടില്ലെങ്കിൽ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ജലജന്യ രോഗങ്ങളും മഴക്കാല പൂർവ രോഗങ്ങളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ശുചിത്വനിലവാരം ഉറപ്പാക്കാൻ മേയർ വി.വി. രാജേഷിന്റെയും ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.ആർ. ഗോപന്റെയും നിർദേശപ്രകാരമായിരുന്നു നടപടി.

നഗരസഭ സെക്രട്ടറി കെ.യു. ബിനി, ഹെൽത്ത് ഓഫീസർ ഡോ. പ്രേം നവാസ് കെ.ബി, ക്ലീൻ സിറ്റി മാനേജർമാരായ മോഹനചന്ദ്രൻ ടി, സുജിത്ത് സുധാകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഹോട്ടലുകളിൽ തിളപ്പിച്ചാറിയ കുടിവെള്ളം മാത്രമേ നൽകാവൂവെന്നും സ്ഥാപനങ്ങളും പരിസരവും പൂർണ ശുചിത്വത്തോടെ പരിപാലിക്കണമെന്നും നഗരസഭ നിർദേശം നൽകി.

അതേസമയം, വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും സാംക്രമിക രോഗങ്ങൾ തടയാൻ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും മേയർ അഭ്യർഥിച്ചു.

spot_img

Related news

കൊയിലാണ്ടിയിൽ 24-കാരിയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് യുവതിയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി...

മൃതദേഹ അവശിഷ്ടങ്ങൾ മാറ്റാതെ രണ്ടാമതും സംസ്കാരം നടത്തിയോ? കണ്ണൂരിനെ അമ്പരപ്പിച്ച കല്ലറ ദുരൂഹതയിൽ പോലീസിന് നിർണായക സൂചന!

കണ്ണൂർ വാണിയപ്പാറയിലെ പള്ളി സെമിത്തേരിയിലെ കല്ലറയിൽ കണ്ടെത്തിയ ദുരൂഹ വസ്തുവിനെ ചുറ്റിപ്പറ്റിയുള്ള...

പിഎം ശ്രീക്കെതിരെ പ്രമേയം; വള്ളിക്കുന്നിൽ യൂത്ത് ലീഗ് പ്രതിഷേധം ശക്തമാക്കുന്നു

പിഎം ശ്രീ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം...

കാലവർഷം വീണ്ടും സജീവം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു. നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...