കൊയിലാണ്ടിയിൽ 24-കാരിയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് യുവതിയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി അരിക്കുളത്താണ് സംഭവം. വാകമോളി പെരുമ്പോക്ക് വയല്‍ ഹൗസില്‍ വിജിലിന്‍റെ ഭാര്യ അപര്‍ണ(24) യെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. അച്ഛന്‍: അനീഷ്. അമ്മ; സോണിയ. മക്കള്‍: തന്‍ഷിക, നൈഷിക.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

spot_img

Related news

തിരുവനന്തപുരം നഗരസഭയുടെ മിന്നൽ പരിശോധന; 48 ഭക്ഷ്യശാലകൾക്ക് നോട്ടീസ്

മഴക്കാലത്തും പകർച്ചവ്യാധി വ്യാപന സാധ്യത ഉയരുന്ന സാഹചര്യത്തിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ തിരുവനന്തപുരം...

മൃതദേഹ അവശിഷ്ടങ്ങൾ മാറ്റാതെ രണ്ടാമതും സംസ്കാരം നടത്തിയോ? കണ്ണൂരിനെ അമ്പരപ്പിച്ച കല്ലറ ദുരൂഹതയിൽ പോലീസിന് നിർണായക സൂചന!

കണ്ണൂർ വാണിയപ്പാറയിലെ പള്ളി സെമിത്തേരിയിലെ കല്ലറയിൽ കണ്ടെത്തിയ ദുരൂഹ വസ്തുവിനെ ചുറ്റിപ്പറ്റിയുള്ള...

പിഎം ശ്രീക്കെതിരെ പ്രമേയം; വള്ളിക്കുന്നിൽ യൂത്ത് ലീഗ് പ്രതിഷേധം ശക്തമാക്കുന്നു

പിഎം ശ്രീ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം...

കാലവർഷം വീണ്ടും സജീവം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു. നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...