2022ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന്

2022ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന്. ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും.നാല് ഭൂഖണ്ഡങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും.

‘ബ്ലഡ് മൂണ്‍’ എന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നതിന്റെ ആകാംക്ഷയിലാണ് ലോകം. ഭൂമിയുടെ നിഴലിലേക്ക് വരുന്ന ചന്ദ്രന്റെ നിറം ചുവപ്പായി മാറുന്നതിനാലാണ് ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്നത്. വടക്കേ അമേരിക്ക, മധ്യ അമേരിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് ദ്വീപുകള്‍, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാവും.

3.46നാണ് പൂര്‍ണ ഗ്രഹണം ആരംഭിക്കുന്നത്.

ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.39ന് ഗ്രഹണം ആരംഭിക്കുമെന്നാണു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 3.46നാണ് പൂര്‍ണ ഗ്രഹണം ആരംഭിക്കുന്നത്. ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നിഴലിലായിരിക്കുമ്പോള്‍ ഗ്രഹണത്തിന്റെ ഘട്ടം പൂര്‍ണമായി 5.12ന് അവസാനിക്കും. തുടര്‍ന്ന് ഗ്രഹണത്തിന്റെ ഭാഗിക ഘട്ടം 6.19നും അവസാനിക്കും. 2023 ഒക്ടോബര്‍ 28 വരെയാണ് ഇനി ഒരു ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുന്നതിന് കാത്തിരിക്കേണ്ടത്.

spot_img

Related news

നിഴല്‍ ഇല്ലാതെ ഒരു ദിവസം; സീറോ ഷാഡോ ഡേ എന്ന അപൂര്‍വ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ഹൈദരാബാദ്

'സീറോ ഷാഡോ ഡേ' എന്നറിയപ്പെടുന്ന പ്രകൃതി പ്രതിഭാസത്തിന് സൗക്ഷ്യം വഹിച്ച് ഹൈദരാബാദ്....

ട്വിറ്റര്‍ എന്ന പേരും നീലപക്ഷിയും ഇനി ഒര്‍മ; പുതിയ അപ്‌ഡേറ്റില്‍ പേരും ലോഗോയും മാറി

ട്വിറ്റര്‍ ആപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ്, ഐഒഎസ് അപ്‌ഡേറ്റ് അവതരിപ്പിച്ചു. ഇതോടുകൂടി പഴയ...

കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ഹൃദയാഘാതത്തിന് കാരണമാവുന്നുണ്ടോ? ആശങ്ക ഗൗരവമുള്ളതെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സീന്‍ കുത്തിവയ്പും പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടോയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍...

ടൈറ്റാന്‍ ദുരന്തയാത്ര; 5 യാത്രക്കാരും മരിച്ചതായി സ്ഥിതീകരിച്ചു

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ആഡംബരക്കപ്പല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ടൈറ്റന്‍...