പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു; ആറുവയസുകാരിക്ക് പരിക്ക്‌

പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറു വയസുകാരിക്ക് പരിക്കേറ്റു. പാലക്കാട് കല്ലടിക്കോട് ഞായറാഴ്ച ആയിരുന്നു സംഭവം. ഫിന്‍സ ഐറിന്‍ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.

കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകളുടെ കൈയില്‍ നിന്നാണ് മൈക്ക് പൊട്ടിത്തെറിച്ചത്. ഓണ്‍ലൈനില്‍ വാങ്ങിയ 600 രൂപ വിലയുളള മൈക്കാണിത്. കുട്ടി സ്വയം റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ മൈക്ക് പൊട്ടിത്തെറിക്കുന്നത് കാണാം. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മൈക്ക് കുട്ടി ചാര്‍ജിലിട്ടാണ് ഉപയോ?ഗിച്ചത്. ചാര്‍ജിലിട്ട് കുട്ടി പാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. വലിയൊരു ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്.

അതേസമയം, ചൈനീസ് നിര്‍മിത മൈക്കാണ് കുട്ടി ഉപയോ?ഗിച്ചതെന്ന് കുടുംബം പറയുന്നു. എന്നാല്‍ മൈക്കിന്റെ കമ്പനി വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കാനുമാകുന്നില്ല.

spot_img

Related news

കളിമണ്ണില്‍ പാത്രം നിര്‍മിച്ചു ജീവിതപ്പച്ച തേടിയവര്‍ക്കു തിരിച്ചടി; നേരിടുന്നത് ഒട്ടേറെ വെല്ലുവിളികള്‍

വളാഞ്ചേരി: കളിമണ്ണില്‍ പാത്രം നിര്‍മിച്ചു ജീവിതപ്പച്ച തേടിയവര്‍ക്കു തിരിച്ചടി. പാത്രനിര്‍മാണത്തിന് ആവശ്യമായ...

ചെന്നിത്തലയെ പുകഴ്ത്തി പാണക്കാട് സാദിഖലി തങ്ങള്‍; ഫാസിസത്തിനെതിരായ പ്രസംഗത്തിന് പ്രശംസ

മലപ്പുറം: രമേശ് ചെന്നിത്തലയെ പുകഴ്ത്തി പാണക്കാട് സാദിഖലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്....

കരുളായിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം

കരുളായി: മലപ്പുറം കരുളായിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. മാഞ്ചീരി...

ജിപിഎസ് ഘടിപ്പിച്ചുള്ള ലഹരിക്കടത്ത് കയ്യോടെ പിടികൂടി എക്സൈസ്

മാനന്തവാടി: ജിപിഎസ് ഘടിപ്പിച്ചുള്ള ലഹരിക്കടത്ത് കയ്യോടെ പിടികൂടി എക്സൈസ് ഉദ്യോഗസ്ഥര്‍. എ...

പത്തു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു ; പ്രതിക്ക് 130 വര്‍ഷം തടവും 8,75,000 രൂപ പിഴയും

തൃശൂര്‍: പത്തു വയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 130 വര്‍ഷം കഠിന...