ജിപിഎസ് ഘടിപ്പിച്ചുള്ള ലഹരിക്കടത്ത് കയ്യോടെ പിടികൂടി എക്സൈസ്

മാനന്തവാടി: ജിപിഎസ് ഘടിപ്പിച്ചുള്ള ലഹരിക്കടത്ത് കയ്യോടെ പിടികൂടി എക്സൈസ് ഉദ്യോഗസ്ഥര്‍. എ വണ്‍ ട്രാവല്‍സിന്റെ പാഴ്സല്‍ സര്‍വീസില്‍ കൊടുത്തുവിട്ട പെട്ടിയില്‍ നിന്നാണ് എംഡിഎംഎയും കഞ്ചാവും കണ്ടെത്തിയത്. റെയ്ഡില്‍ 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോ കഞ്ചാവും പാഴ്സലിന്റെ നീക്കമറിയാനായി ഘടിപ്പിച്ചിരുന്ന ജിപിഎസ് അടക്കമുള്ള ഉപകരണങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

ബസിന്റെ അടിഭാഗത്തെ ക്യാബിനുള്ളില്‍ നിന്നാണ് പെട്ടി കണ്ടെത്തിയത്. എംഡിഎംഎയും കഞ്ചാവും കാര്‍ഡ് ബോര്‍ഡ് പെട്ടിയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പാഴ്സല്‍ ബെംഗളൂരുവില്‍ നിന്നും മലപ്പുറത്തേക്ക് അയച്ചതാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജിപിഎസ് സംവിധാനം മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ മധ്യഭാഗത്തായി ഘടിപ്പിച്ച നിലയായിരുന്നു. ലഹരി കടത്തിയ സംഘത്തെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചെന്ന് എക്സൈസ് അറിയിച്ചു. ആറ് ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയാണ് പെട്ടിയിലുണ്ടായിരുന്നത്.

650 ഗ്രാം എംഡിഎംഎയും മൂന്ന് കിലോഗ്രാം കഞ്ചാവും കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമെ അനധികൃതമായി കടത്തിയ 30 ലിറ്ററോളം മദ്യവും പിടിച്ചെടുത്തു. ഇന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകളും മറ്റു സാധനങ്ങളും തുടര്‍നടപടികള്‍ക്കായി മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍കുമാര്‍, കെ. ജോണി, പി.ആര്‍. ജിനോഷ്, എ. ദീപു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അമല്‍ തോമസ് കെ വി രാജീവന്‍, കെ എസ് സനൂപ്, ഇ എസ് ജെയ്മോന്‍ എന്നിവര്‍ എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

spot_img

Related news

വിഎസിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില...

പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിലേറെ; ഒരു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചത് രണ്ടായിരത്തിനടുത്ത് ആളുകള്‍ക്ക്

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ധന. പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്....

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് സാധാരണ മഴ തുടരും. വടക്കന്‍ കേരളത്തിലിന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; പവന് 840 രൂപ കൂടി

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് ഇന്ന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില...