സ്വന്തമായി ഒരു വീട് പോലും ഉണ്ടാക്കിയില്ലെന്ന് പ്രധാനമന്ത്രി; ‘പാവങ്ങള്‍ക്കായി 4 കോടി വീടുകള്‍ നിര്‍മിച്ചു’

ദില്ലി: ആഡംബര കൊട്ടാരം നിര്‍മ്മിക്കാമായിരുന്നിട്ടും ഒരു വീട് പോലും സ്വന്തമായി നിര്‍മ്മിക്കാത്തയാളാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ പാവങ്ങള്‍ക്കായി നാല് കോടി വീടുകള്‍ നിര്‍മ്മിച്ചെന്നും അദ്ദേഹം പറഞ്ഞു. ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പരോക്ഷ വിമര്‍ശനമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ദില്ലിയിലെ അശോക് വിഹാറില്‍ ചേരി നിവാസികള്‍ക്കായി നിര്‍മ്മിച്ച ഫ്‌ലാറ്റുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ആകെ 1675 ഫ്‌ലാറ്റുകളാണ് ഇവിടെ നിര്‍മിച്ചത്. പിന്നാലെ നടന്ന പരിപാടിയിലാണ് അദ്ദേഹം കെജ്രിവാളിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ആംആദ്മി പാര്‍ട്ടി ദില്ലിയിലെ ജനങ്ങളോട് ശത്രുത കാണിക്കുകയാണ്. ആയുഷ്മാന്‍ യോജന പദ്ധതി രാജ്യം മുഴുവന്‍ നടപ്പാക്കിയപ്പോഴും ദില്ലി സര്‍ക്കാര്‍ മാറി നിന്നു. എഎപി ദില്ലിയില്‍ ദുരന്തമായി മാറി. പരസ്യമായി അഴിമതി നടത്തി എഎപി ആഘോഷിക്കുകയാണ്. ജനങ്ങള്‍ ഇതിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇനിയും ഈ ദുരന്തത്തെ സഹിക്കില്ലെന്ന പുതിയ മുദ്രാവാക്യവും പരിപാടിയില്‍ മോദി ഉയര്‍ത്തി.

Related news

സിജെപി സമരത്തിന് മുൻപേ പ്രവർത്തകർ കസ്റ്റഡിയിൽ; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ജന്തർ മന്തറിൽ നടത്താനിരിക്കുന്ന...

വിഖ്യാത നടൻ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം 75-ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന്

ഗോവ: വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു. 75 വയസായിരുന്നു....

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യം; ഡൽഹിയിൽ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം ശക്തമാകുന്നു

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ...

വോട്ടർ പട്ടികയിൽ നിന്ന് 13 കോടി പേർ പുറത്ത്; എസ്ഐആറിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് രാജ്

തിരുവനന്തപുരം: എസ്ഐആർ നടപടിക്കെതിരെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും രൂക്ഷ...

റിപ്പോ നിരക്ക് ഉയർത്തി ആർബിഐ; വായ്പാ പലിശയിൽ വർധനയ്ക്ക് സാധ്യത

മുംബൈ: വിവിധ വായ്പകൾ എടുത്തവർക്കു തിരിച്ചടി. റിസർവ് ബാങ്ക് റിപ്പോ നിരക്ക്...