തിരുവനന്തപുരം: കുളത്തില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെങ്കല്‍ മരിയാപുരം സുകുമാരവിലാസത്തില്‍ അജിത് കുമാർ (56) ആണ് മരിച്ചത്. ആക്രികച്ചവടം നടത്തുന്ന ഇയാൾ മരിയാപുരം പോച്ചക്കുളത്ത് തുണി കഴുകുവാന്‍ പോയതായിരുന്നു.
തിരുവോണ ദിവസം രാവിലെ 9:30 ഓടെ നാട്ടുകാരാണ് കുളത്തില്‍ വീണ നിലയില്‍ അജിത് കുമാറിനെ കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: സിന്ധു.




