നാലരക്കോടി വന്നിട്ടില്ല’; പൂഞ്ഞാർ ഫണ്ട് വിവാദത്തിൽ നിലപാട് തിരുത്തി പി.സി. ജോർജ്

കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലിൽ നിലപാട് തിരുത്തി പി.സി. ജോർജ്. പൂഞ്ഞാറിൽ തിരഞ്ഞെടുപ്പ് ഫണ്ടായി നാലരക്കോടി രൂപ എത്തിയെന്ന മുൻ പരാമർശത്തിൽനിന്നാണ് അദ്ദേഹം പിന്നോട്ടുപോയത്. ബിജെപി സംസ്ഥാന നേതൃത്വം അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പുതിയ വിശദീകരണം.

പൂഞ്ഞാറിലെ തിരഞ്ഞെടുപ്പ് ഫണ്ട് എത്രയാണെന്ന് തനിക്ക് അറിയില്ലെന്നും ബിജെപിയുടെ രണ്ട് പ്രാദേശിക നേതാക്കൾ നാലരക്കോടി രൂപ വന്നതായി പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും പി.സി. ജോർജ് പറഞ്ഞു. പ്രസംഗത്തിന് ശേഷം പാർട്ടി നേതൃത്വം കണക്കുകൾ കാണിച്ചെന്നും 100 രൂപ ചെലവാക്കിയതുപോലും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരും പണം മോഷ്ടിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതായും ബിജെപി നേതാവ് സജിയാണ് പണം കൈകാര്യം ചെയ്തതെന്നും സജി മാന്യനാണെന്നും അഞ്ചുപൈസ പോലും മുക്കുന്നയാളല്ലെന്നും പി.സി. ജോർജ് പറഞ്ഞു. എരുമേലിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം ശരിയല്ലെന്നും അതിൽ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ എരുമേലിയിൽ നടത്തിയ പ്രസംഗത്തിലാണ് പൂഞ്ഞാറിൽ ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് നടന്നതായി പി.സി. ജോർജ് ആരോപിച്ചത്. പൂഞ്ഞാറിലേക്ക് ബിജെപി നേതൃത്വം നാലരക്കോടി രൂപ നൽകിയെന്നും നേതാക്കൾ പണം വീതംവെച്ചെടുത്തെന്നുമായിരുന്നു ആരോപണം. നാല് കോടി 45 ലക്ഷം രൂപ ചെലവായതായി തിരഞ്ഞെടുപ്പിന് ശേഷം തനിക്ക് കണക്ക് നൽകിയെന്നും എന്നാൽ ആ കണക്ക് പുറത്തുവിട്ടാൽ ബിജെപി പ്രവർത്തകർക്ക് നാണക്കേടാകുമെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു. ഒരു ബൂത്തിൽ 31,000 രൂപ നൽകണമെന്ന നിർദേശം പാലിക്കപ്പെട്ടില്ലെന്നും പണം എവിടെ പോയെന്ന് അറിയില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

spot_img

Related news

ബിലാലിന്റെ തിരോധാനം; കായൽക്കരയിലെത്തിയതിന് നിർണായക തെളിവായി സിസിടിവി

കൊല്ലം: കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായക സിസിടിവി...

ലഹരിക്കേസിൽ ഭാര്യ അറസ്റ്റിൽ; പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ

തിരുവനന്തപുരം: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

പട്ടം പ്ലാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടിത്തം; സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

തിരുവനന്തപുരം: പട്ടം പ്ലാമൂട് ജങ്ഷനിലെ ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം....

ഏത്തക്കായയ്ക്ക് പൊന്നുവില; ഓണത്തിന് ഏത്തക്കായ വില 100 കടക്കുമോ?

ഓണമടുത്തതോടെ ഏത്തക്കായയുടെ വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി. ഓണം ആകുമ്പോഴേക്കും...

‘ദേശീയഗാനം മാത്രമേ നിർബന്ധമുള്ളൂ’; വന്ദേമാതരം വിവാദത്തിൽ കെ. മുരളീധരൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ....