അന്യപുരുഷന്‍മാര്‍ക്കിടെയിലെ പൊതുപ്രവര്‍ത്തനത്തിനു സുന്നി പെണ്‍കുട്ടികളെ കിട്ടില്ല; അവര്‍ വീട്ടിലിരിക്കുമെന്ന് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

അന്യ പുരുഷന്മാർക്കിടയിൽ പൊതുപ്രവർത്തനം നടത്താനും പാട്ടും ഡാൻസും ഫുട്ബോളും കലാപരിപാടികളും നടത്താനും സുന്നി പെൺകുട്ടികളെ കിട്ടില്ലെന്ന് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. പരിശുദ്ധ ഖുർആൻ നിർദ്ദേശിക്കുന്നതുപോലെ അവർ വീട്ടിലിരിക്കുകയും ആവശ്യത്തിനുമാത്രമേ പുറത്തുപോകുകയുള്ളൂവെന്നും അബ്ദുൽ ഹമീദ് ഫൈസി പറഞ്ഞു. മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധപ്പെട്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ മകൾ മനോരമ ഹോർത്തൂസിൽ പറഞ്ഞ അഭിപ്രായത്തോടാണ് അബ്ദുൽ ഹമീദ് ഫൈസിയുടെ പ്രതികരണം.

കുട്ടിയുടെ പരാമര്‍ശം, പഠിപ്പിച്ച അധ്യാപകരുടെ കുഴപ്പമാണെന്നും ദീനി വിഷയങ്ങളിൽ കൂടുതൽ പഠിക്കണമെന്നും എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറയുന്നു. മുസ്‌ലിം സ്ത്രീകള്‍ പള്ളിയില്‍ പോയി പ്രാര്‍ഥിക്കുന്നതിനെ അനുകൂലിച്ചാണ് മുനവറലി ശിഹാബ് തങ്ങളുടെ മകൾ ഫാത്തിമ നർഗീസ് സംസാരിച്ചത്.

ഹജ്ജ് കർമത്തിലടക്കം സ്ത്രീകൾ പങ്കെടുക്കുമ്പോഴും പള്ളികളിൽ പ്രവേശനം നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഫാത്തിമ നർ​ഗീസ് നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കരുത് എന്ന നിബന്ധന ചിലർ ഉണ്ടാക്കിയതാണെന്നും അധികം വൈകാതെ ഇതിൽ മാറ്റും വരുമെന്ന് പ്രതീക്ഷിക്കുന്നതായും ഫാത്തിമ പറഞ്ഞു. വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ മകളെ തിരുത്തി മുസ്‍ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ രംഗത്തെത്തിയിരുന്നു.

spot_img

Related news

‘വിഴിഞ്ഞത്ത് വരും എംഎസ്‌സി ടെർമിനൽ’; അദാനിയുടെ പ്രഖ്യാപനത്തിന് മുൻപേ ഓഹരി വിൽപ്പനയെ അനുകൂലിച്ച് ദേശാഭിമാനി വാർത്ത

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഐഎം...

വയനാട് ദുരന്തം: ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം

വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരട്ട അന്വേഷണം...

വയനാട്ടിൽ കനത്ത ജാഗ്രത: 5 പേർക്കായി തിരച്ചിൽ തുടരുന്നു; മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ദുരന്തമേഖലയിൽ എത്തും!

കല്‍പ്പറ്റ: വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ തുരങ്കപാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ...

തുരങ്കപാത ദുരന്തം: വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കാറ്റിൽപ്പറത്തി; വീഴ്ചകൾ അക്കമിട്ട് നിരത്തി വിവരങ്ങൾ പുറത്ത്!

വയനാട് തുരങ്കപാത നിർമ്മാണം നടന്നത് വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ പല സുപ്രധാന നിർദേശങ്ങളും...

വയനാട് കള്ളാടി മണ്ണിടിച്ചിൽ; കൊങ്കൺ റെയിൽ കോർപ്പറേഷനെതിരെ സർക്കാർ, മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് ആരോപണം

വയനാട്: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ നിർമാണ കമ്പനിയായ കൊങ്കൺ...