നടുക്കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരേ ആക്രമണം. നാഗപ്പട്ടണം സ്വദേശികളായ രാജേന്ദ്രന്‍, രാജ്കുമാര്‍, നാഗലിംഗം എന്നിവര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്ന് പോയ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ കടല്‍ക്കൊള്ളക്കാരാണ് ആക്രമിച്ചത്.
മത്സ്യത്തൊഴിലാളികളുടെ വലയും ജിപിഎസ് ഉപകരണങ്ങളും മോഷ്ടിച്ചു. 3 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. പരുക്കേറ്റ മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുള്ള ശ്രീലങ്കന്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം പതിവാണ്. സമാനമായ ആക്രമണം ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്. വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്.