പ്രിയങ്ക ഗാന്ധിക്കായി സോണിയ വയനാട്ടില്‍

വയനാട്: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കയ്ക്കായി പ്രചാരണത്തിനിറങ്ങാന്‍ സോണിയ ഗാന്ധിയും.സോണിയയുടെ സന്ദര്‍ശന തീയതി തയ്യാറാക്കി വരുന്നതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഈ മാസം 23നാണ് പ്രിയങ്ക നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി വയനാട്ടില്‍ എത്തുക. ഒപ്പം ലോക്‌സഭ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധിയും ഉണ്ടാകും. ഇരുവരും റോഡ്‌ഷോയില്‍ പങ്കെടുത്ത ശേഷമാവും വയനാട് ജില്ലാ കളക്ടര്‍ക്ക് പത്രിക സമര്‍പ്പിക്കുക. തുടര്‍ന്ന് പ്രിയങ്ക വിവിധ നിയോജകമണ്ഡലങ്ങളില്‍ പ്രചാരണം നടത്തു

പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ സുധാകരനുമാണ് വയനാട്ടില്‍ യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷനുകളുടെ ഭാഗമാകുന്നത്. ആര്‍എസ്എസിനെ എതിര്‍ക്കാനാണ് പ്രിയങ്കാ ഗാന്ധിയെ പാര്‍ലമെന്റിലേക്ക് അയക്കുന്നതെന്നും, 5 ലക്ഷത്തില്‍ അധികം ഭൂരിപക്ഷം നേടുമെന്നും ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞിരുന്നു.

നവ്യ ഹരിദാസിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ വയനാട്ടില്‍ തെരഞ്ഞെടുപ്പ് കളം ഉണര്‍ന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സത്യന്‍ മൊകേരി നിലമ്പൂര്‍ മണ്ഡലത്തിലാണ് ഇന്ന് വോട്ടര്‍മാരെ കാണുന്നത്. വയനാട്ടില്‍ ഇക്കുറി ചരിത്രം മാറുമെന്നാണ് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം. ബിജെപിയുടെ നവ്യ ഹരിദാസും നാളെ വയനാട്ടിലെത്തും. യുഡിഎഫിന്റെ കുത്തക മണ്ഡലമെന്ന് അടിവരയിടുന്ന വയനാട്ടില്‍ വോട്ടുവിഹിതം വര്‍ദ്ധിപ്പിക്കാനാവുമെന്ന ആത്മവിശ്വാസവും നവ്യ പങ്കുവെച്ചു.

spot_img

Related news

കോളജ് ക്യാന്റീനിലെ സാമ്പാറില്‍ ചത്ത പല്ലി, ക്യാന്റീന്‍ പൂട്ടിച്ചു

തിരുവനന്തപുരം: ശ്രീകാര്യം സി ഇ ടി എന്‍ജിനീയറിങ് കോളേജിലെ ക്യാന്റീനില്‍ നിന്നും...

പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം- ബോംബെ ഹൈക്കോടതി

മുംബൈ: ഒന്നിലേറെ വിവാഹങ്ങള്‍ മുസ്ലീം പുരുഷന്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി....

എംഎല്‍എ വികസന ഫണ്ട്, 133 കോടി രൂപ അനുവദിച്ചു: ധനമന്ത്രി

എംഎല്‍എ വികസന ഫണ്ടിലെ പ്രവൃത്തികളുടെ ബില്ലുകള്‍ മാറി നല്‍കാനായി 133 കോടി...

രാജ്യത്തെ CRPF സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി

ഡല്‍ഹി: രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച...

കഞ്ചാവ് ബീഡി കത്തിക്കാന്‍ വര്‍ക്ക് ഷോപ്പ് ആണെന്ന് കരുതി തീപ്പെട്ടി ചോദിച്ചെത്തിയത് എക്‌സൈസ് ഓഫീസില്‍; വിദ്യാര്‍ത്ഥികള്‍ പിടിയില്‍

അടിമാലി: കഞ്ചാവുബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത് അടിമാലി...