സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍ അന്തരിച്ചു

സിഡ്‌നി: ആസ്‌ത്രേലിയന്‍ സ്പിന്‍ ഇതിഹാസംഷെയിന്‍ വോണ്‍ അന്തരിച്ചു. 52 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്‌ലാന്റിലെ കോഹ് സമുയില്‍ വച്ചാണ് ഷെയിന്‍ വോണ്‍ അന്തരിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രസ്താവനയില്‍ അറിയിച്ചു. വില്ലയില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയ വോണിന് ഉടന്‍ ചികില്‍സ നല്‍കിയെങ്കിലും ഫലം കണ്ടില്ല.

15 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ 708 ടെസ്റ്റുകളില്‍ അദ്ദേഹം ആസ്‌ത്രേലിയയ്ക്ക് വേണ്ടി കളത്തിലിറങ്ങി. ലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം വിക്കറ്റുകള്‍ നേടിയ ബൗളറാണ് ഷെയിന്‍ വോണ്‍. 1999ല്‍ ആസ്‌ത്രേലിയ ലോകകപ്പ് നേടുമ്പോള്‍ ഷെയിന്‍ വോണ്‍ ടീമിനൊപ്പമുണ്ടായിരുന്നു. 1993നും 2003നും ഇടയിലായി അഞ്ച് ആഷസ് കിരീടങ്ങള്‍ ആസ്‌ത്രേലിയ നേടുമ്പോഴും ഷെയിന്‍ വോണ്‍ ടീമിലുണ്ടായിരുന്നു.

1992നും 2007നും ഇടയിലായി 708 ടെസ്റ്റ് വിക്കറ്റുകളാണ് ഷെയിന്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീ?ഗിലും ഷെയിന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് കമന്ററി രം?ഗത്തേക്ക് ഷെയിന്‍ വോണ്‍ കളം മാറ്റിചവിട്ടുകയായിരുന്നു. സിമോണ്‍ കലഹാന്‍ ആയിരുന്നു ഭാര്യ. 2005ല്‍ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. ജാക്‌സണ്‍ വോണ്‍, സമ്മര്‍ വോണ്‍, ബ്രൂക് വോണ്‍ എന്നിവര്‍ മക്കളാണ്.

spot_img

Related news

മെസ്സിയെ വധിക്കാൻ ഗൂഢാലോചന? ലോകകപ്പിനിടെ ഭീഷണികളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ലോകകപ്പിനിടെ അർജന്റീനൻ സൂപ്പർതാരം ലിയോണൽ മെസ്സിയെ ലക്ഷ്യമിട്ട് വധഭീഷണിയുണ്ടായിരുന്നതായി പൊലീസ് രേഖകൾ....

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച് അജിങ്ക്യ രഹാനെ

ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും...

സ്പെയിന് കല്ലുകടിയായി അമേരിക്കൻ നികുതി നയം: 5 കോടി ഡോളർ സമ്മാനത്തുകയിൽ വൻ തുക ഐ.ആർ.എസിന് നൽകേണ്ടി വരും

ലോകകപ്പ് കിരീടം നേടിയ സ്‌പെയിൻ ഫുട്‌ബോൾ ടീമിന് ലഭിച്ച സമ്മാനത്തുകയിൽ നിന്ന്...

മെസ്സി vs യമാൽ പോരാട്ടം വരുന്നു: ഫൈനലിസിമ നവംബറിൽ ലുസൈലിൽ നടന്നേക്കും

സ്‌പോർട്സ്: ലോക ഫുട്ബോളിലെ സൂപ്പർ പോരാട്ടങ്ങളിലൊന്നായ ഫൈനലിസിമ ഈ വർഷം നവംബറിൽ...

ഫോക്‌ലാന്‍ഡ് ബാനര്‍ വിവാദം; അര്‍ജന്റീന താരങ്ങളുടെ യുകെ വിസ റദ്ദാക്കുമോ?

ഫിഫ ലോകകപ്പിന് പിന്നാലെ ഫോക്‌ലാന്‍ഡ് ദ്വീപ് ബാനര്‍ വിവാദത്തില്‍പ്പെട്ട അര്‍ജന്റീനന്‍ താരങ്ങള്‍ക്കെതിരെ...