ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു; പ്രസാദഊട്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് ആക്രമണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. ചെറുതുരുത്തി പൈങ്കുളം സ്വദേശി തളിയില്‍ ഉദയകുമാറിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. പ്രസാദഊട്ട് ലഭിച്ചില്ലെന്നാരോപിച്ചുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ വടക്കേ നടയില്‍ അന്നലക്ഷ്മി ഹാളിന് സമീപമാണ് സംഭവം. പ്രസാദഊട്ട് അവസാനിപ്പിച്ച ശേഷം ഹാള്‍ അടച്ചിരുന്നു.

പ്രസാദ ഊട്ട് കിട്ടിയില്ലെന്ന് ആരോപിച്ച് ഒരാള്‍ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് ഉദയകുമാര്‍ പറഞ്ഞു. തലയുടെ വലതുഭാഗത്താണ് ഉദയകുമാറിന് കുത്തേറ്റത്. ആക്രമണത്തില്‍ പരുക്കേറ്റ ഉദയകുമാറിനെ ഉടന്‍ തന്നെ ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. തലയില്‍ രണ്ട് തുന്നലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ടെമ്പിള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

spot_img

Related news

കാർ പിന്നോട്ടെടുക്കുന്നത് ചോദ്യം ചെയ്ത യുവാക്കളെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമം; കൊലക്കേസ് പ്രതിയടക്കം മൂന്നുപേർ അറസ്റ്റിൽ

ഹരിപ്പാട്: ബാറിനുമുന്നിൽ കാർ പിന്നോട്ടെടുക്കുന്നതിനിടലുണ്ടായ തർക്കത്തെത്തുടർന്ന് യുവാക്കളെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച...

മരക്കൊമ്പില്‍ വീടൊരുക്കി ഒളിവ്; 40 കേസുകളില്‍ പ്രതിയായ കൊടുംക്രിമിനല്‍ ‘ജംബുലിംഗം സുരേഷ്’ ബാലരാമപുരത്ത് പിടിയില്‍

തിരുവനന്തപുരം: നാൽപ്പതോളം കേസുകളിൽ പ്രതിയായ കൊടുംക്രിമിനൽ ബാലരാമപുരത്ത് പൊലീസിന്റെ പിടിയിൽ. പുന്നക്കാട്...

വൈക്കത്ത് കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് യൂട്യൂബര്‍ വാടകവീട്ടില്‍ ജീവനൊടുക്കി

കോട്ടയം: യൂട്യൂബറെ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പ് സ്വദേശിനി...

അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പരാതി. ചാന്നാങ്കര സ്വദേശി മെഴ്‌സി,...

വിൽപനയ്ക്കായി കഞ്ചാവ് കടത്തിയ പ്രതി പത്തനാപുരം പൊലീസിന്റെ പിടിയിൽ

കൊല്ലം: വിൽപന നടത്തുന്നതിനായി കടത്തിക്കൊണ്ടുവന്ന 1.210 കിലോഗ്രാം കഞ്ചാവുമായി 42കാരൻ പിടിയിൽ....