വൈക്കത്ത് കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് യൂട്യൂബര്‍ വാടകവീട്ടില്‍ ജീവനൊടുക്കി

കോട്ടയം: യൂട്യൂബറെ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പ് സ്വദേശിനി തംബുരു (36) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈക്കം പുളിഞ്ചുവട്ടിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.

നാടന്‍ മല്‍സ്യ ബന്ധന രീതിയെ അവലംബിച്ചുള്ള ഫിഷറീസ് ക്യൂന്‍ തംബുരുവെന്ന പേരിലുള്ള ഇവരുടെ യൂട്യൂബ് ചാനല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിവാഹമോചിതയായ ഇവര്‍ 13 കാരിയായ മകളോടൊപ്പമാണ് വാടക വീട്ടില്‍ താമസിച്ചിരുന്നത്. മകള്‍ വൈകീട്ട് സ്‌കൂളിൽ നിന്ന് വന്നപ്പോഴാണ് മരണവിവരം അറിയുന്നത്. വാതില്‍ അടഞ്ഞുകിടക്കുന്നത് കണ്ട് ജനലിലൂടെ നോക്കിയപ്പോഴാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. വൈക്കം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

spot_img

Related news

കാർ പിന്നോട്ടെടുക്കുന്നത് ചോദ്യം ചെയ്ത യുവാക്കളെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമം; കൊലക്കേസ് പ്രതിയടക്കം മൂന്നുപേർ അറസ്റ്റിൽ

ഹരിപ്പാട്: ബാറിനുമുന്നിൽ കാർ പിന്നോട്ടെടുക്കുന്നതിനിടലുണ്ടായ തർക്കത്തെത്തുടർന്ന് യുവാക്കളെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച...

മരക്കൊമ്പില്‍ വീടൊരുക്കി ഒളിവ്; 40 കേസുകളില്‍ പ്രതിയായ കൊടുംക്രിമിനല്‍ ‘ജംബുലിംഗം സുരേഷ്’ ബാലരാമപുരത്ത് പിടിയില്‍

തിരുവനന്തപുരം: നാൽപ്പതോളം കേസുകളിൽ പ്രതിയായ കൊടുംക്രിമിനൽ ബാലരാമപുരത്ത് പൊലീസിന്റെ പിടിയിൽ. പുന്നക്കാട്...

അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പരാതി. ചാന്നാങ്കര സ്വദേശി മെഴ്‌സി,...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു; പ്രസാദഊട്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് ആക്രമണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. ചെറുതുരുത്തി പൈങ്കുളം സ്വദേശി...

വിൽപനയ്ക്കായി കഞ്ചാവ് കടത്തിയ പ്രതി പത്തനാപുരം പൊലീസിന്റെ പിടിയിൽ

കൊല്ലം: വിൽപന നടത്തുന്നതിനായി കടത്തിക്കൊണ്ടുവന്ന 1.210 കിലോഗ്രാം കഞ്ചാവുമായി 42കാരൻ പിടിയിൽ....