ശബരിമല ഭക്തരെ തടയാൻ പാടില്ല; സഹാനുഭൂതിയോടെ പെരുമാറണമെന്ന് ആഭ്യന്തരമന്ത്രിയുടെ കർശന നിർദ്ദേശം

തിരുവനന്തപുരം: ശബരിമലയിൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭക്തരോട് സഹാനുഭൂതിയോട കൂടി ഇടപഴകണമെന്നും റോഡ് അപകടങ്ങൾ ഉണ്ടായാൽ അതീവ ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. ദർശനത്തിന് എത്തുന്ന വരെ ഒരു കാരണവശാലും തടയാൻ പാടില്ലെന്നും അധികമായി എത്തുന്ന ഭക്തർക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനം നൽകണമെന്നും ആഭ്യന്തരമന്ത്രി നിർദേശിച്ചു.

സിസിടിവി സംവിധാനം 40 ദിവസത്തിനുള്ളിൽ ശബരിമലയിൽ പൂർത്തിയാക്കും. വെർച്വൽ ക്യൂ ബുക്കിംഗ് വഴി ദിവസവും 70000 ഭക്തർക്ക് ദർശനത്തിന് ബുക്ക് ചെയ്യാനാകും. അഡ്വാൻസ് ബുക്കിംഗ് സംവിധാനത്തിന് വ്യാപക പബ്ലിസിറ്റി നൽകണമെന്നും മറ്റു ഭാഷകളിൽ അടക്കം പ്രചരണം നൽകണമെന്നും ആഭ്യന്തരമന്ത്രി നിർദേശം നൽകി. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കണം. പതിനെട്ടാംപടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കോട്ടൺ ഗ്ലൗസുകൾ നൽകേണ്ടതാണെന്നും നിർദേശം നൽകി. ‌കഴിഞ്ഞ മാസം 29-ാം തീയതി ചേർന്ന് യോഗത്തിലാണ് ഈ നിർദേശങ്ങൾ നൽകിയത്.

നവംബർ 17-നാണ് ശബരിമല മണ്ഡലകാലം ആരംഭിക്കുന്നത്. ഈ മാസം 30നകം മരാമത്ത് പണികൾ ഉൾപ്പെടെ പൂർത്തിയാകുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത്. അതിനിടെ ശബരിമല സന്നിധാനത്ത് മുറികൾ ഭക്തർക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യം പൂർണമായും ഓൺലൈനിലേക്ക് മാറുന്നു. തുലാമാസ പൂജ മുതൽ ദിവസവും 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. എല്ലാ മേഖലകളിലും ഓൺലൈൻ സേവനങ്ങൾ വർധിപ്പിക്കുക എന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബുക്ക് ചെയ്യാവുന്ന റൂമുകളുടെ എണ്ണം 400 ആയി ഉയർത്തിയത്.

spot_img

Related news

ദേശീയപാത 66; നാട്ടികയിൽ നാളെ മുതൽ ടോൾ പിരിവ്

നാട്ടിക: ദേശീയപാത 66-ൽ തൃശൂർ ജില്ലയിലൂടെയുള്ള യാത്രയ്ക്ക് നാളെ മുതൽ ടോൾ...

ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൽപ്പറ്റ: റിപ്പോർട്ടർ ടി.വി. മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി...

ബിജെപി നേതാവിന്റെ നിയമനം വിവാദമായി; സിമെറ്റ് സീനിയർ സൂപ്രണ്ട് രതീഷ് ആർ നായരെ പുറത്താക്കാൻ മന്ത്രിയുടെ നിർദ്ദേശം!

തിരുവനന്തപുരം: ബിജെപി നേതാവിനെ ആരോഗ്യവകുപ്പിൽ നിയമിച്ച നടപടിയില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ...

ആലുവയിൽ എൻഎഡി ജീവനക്കാരനെതിരെ പൊലീസ് കേസ്

ആലുവ: എടത്തല കോമ്പാറയിലെ നേവൽ ആർമമെന്റ് ഡിപ്പോയിലെ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു....

ജലഗതാഗത വകുപ്പ് ഓഫീസിൽ ആക്രമണം; പ്രതി അറസ്റ്റിൽ

കൊച്ചി: ജലഗതാഗത വകുപ്പ് ഓഫീസിൽ കയറി ജീവനക്കാരെയും മറ്റൊരാളെയും ആക്രമിച്ച കേസിൽ...