തിരുവനന്തപുരം: ബിജെപി നേതാവിനെ ആരോഗ്യവകുപ്പിൽ നിയമിച്ച നടപടിയില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ബിജെപി നേതാവ് രതീഷ് ആർ നായരെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നല്‍കി. ആരോഗ്യവകുപ്പിന് കീഴിലുള്ള സിമെറ്റിൽ സീനിയർ സൂപ്രണ്ട് ആയിരുന്നു രതീഷ് ആർ നായര്‍. എന്‍ജിഒ സംഘിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു ഇദ്ദേഹം. ബിജെപി ബന്ധം വിവാദമായതോടെയാണ് മന്ത്രിയുടെ ഇടപെടൽ.




