റൊണാള്‍ഡോയും നെയ്മറും ഇന്നിറങ്ങും

ഖത്തര്‍ : ആരാധകര്‍ ഏറെ കാത്തിരിക്കുന്ന കാനറികളുടെ പടയിറക്കത്തിന് ഇന്ന് അര്‍ധരാത്രി 12.30 ന് ലോകം സാക്ഷ്യം വഹിക്കും. 2002ന് ശേഷം ഫൈനലിലെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും ആത്മവിശ്വാസത്തിലും ശുഭപ്രതീക്ഷയിലുമാണ് ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരും ആരാധകരും.ഖത്തര്‍ ലോകകപ്പിലെ കന്നിയങ്കത്തിനായി പറങ്കിപ്പടയും ഇന്നിറങ്ങും. ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ ഘാനയെയാണ് റൊണാള്‍ഡോയും കൂട്ടരും ഇന്ന് നേരിടുക. ഇന്ത്യന്‍ സമയം രാത്രി 9.30 ന് ദോഹയിലെ സ്‌റ്റേഡിയം 974 ലാണ് കിക്കോഫ്. മുഖ്യ എതിരാളികളായ അര്‍ജന്റീന തങ്ങളുടെ ആദ്യ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ സൗദി അറേബ്യയോട് പരാജയപ്പെട്ടിരുന്നു. ഇതോടെ ബ്രസീല്‍സെര്‍ബിയ മത്സരം പതിവിലും ശ്രദ്ധ നേടിയിട്ടുണ്ട്. വമ്പന്‍ ടീമുകള്‍ കുഞ്ഞന്‍ ടീമുകളോട് അപ്രതീക്ഷിതമായി തോല്‍വി വഴങ്ങുന്ന ‘അട്ടിമറി ട്രെന്‍ഡ്’ ആണ് ഇപ്പോള്‍ ഖത്തര്‍ ലോകകപ്പില്‍ ഉള്ളത്. അര്‍ജന്റീനക്കെതിരെ സൗദി നേടിയ വിജയം സെര്‍ബിയയ്ക്കടക്കം ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. റാങ്കിങ്ങില്‍ ഇരുപത്തിയൊന്നാം സ്ഥാനക്കാരായ സെര്‍ബിയ ബ്രസീലിനെ വിറപ്പിച്ച് ‘അട്ടിമറി ട്രെന്‍ഡി’ന്റെ ഭാഗമാകുമോ എന്ന് ഇന്നറിയാം. എന്നാല്‍ സെര്‍ബിയയെ തോല്‍പ്പിച്ചാല്‍ ആദ്യ മത്സരം തോറ്റ അര്‍ജന്റീനയെക്കാള്‍ മുന്‍തൂക്കം കാനറികള്‍ക്ക് ലഭിക്കും.നെയ്മര്‍, വിനീഷ്യസ് ജൂനിയര്‍, തിയാഗോ സില്‍വ തുടങ്ങി താരസമ്പന്നമാണ് ബ്രസീല്‍. അര്‍ജന്റീനയോട് കോപ്പ അമേരിക്ക ഫൈനലില്‍ തോറ്റതൊഴിച്ചാല്‍ ബ്രസീല്‍ അടുത്തൊന്നും പരാജയപ്പെട്ടിട്ടില്ല. എങ്കിലും വലിയ ചരിത്ര വിജയങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത സെര്‍ബിയയെ ഒരിക്കലും വിലകുറച്ച് കാണാതെയായിരിക്കും ബ്രസീല്‍ കളത്തിലിറങ്ങുക. ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും സംഘത്തിന്റെയും മത്സരങ്ങള്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ ഏറെ ആവേശത്തോടെടെയാണ് കാത്തിരിക്കുന്നത്. കരിയറിലെ അവസാന ലോകകപ്പിനെത്തുന്ന റൊണാള്‍ഡോയും ആരാധകരും ലോകകപ്പില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.റൊണാള്‍ഡോക്കൊപ്പം ബ്രൂണോ ഫര്‍ണാണ്ടസ്, റൂയി പെട്രീഷ്യ, റാഫേല്‍ ലിയോ തുടങ്ങി താരനിബിഡവും ശക്തവുമായ ടീമാണ് ഇത്തവണ പോര്‍ച്ചുഗല്‍. എതിരാളികളെ വിലകുറച്ച് കാണുന്നുമില്ല. യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ സെര്‍ബിയയ്ക്ക് പിറകിലായി പോയെങ്കിലും പ്ലേ ഓഫ് കളിച്ചാണ് ഖത്തറിലെത്തിയത്.

spot_img

Related news

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസ താരമായ സുനില്‍ ഛേത്രി...

നെയ്മര്‍, കസെമിറോ, ആന്റണി എന്നിവരില്ല; കോപ്പ അമേരിക്ക ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍

ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ബ്രസീല്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചു....

അഹമ്മദാബാദില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ കലാശക്കളി

അഹമ്മദാബാദ്: അഹമ്മദാബാദില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ കലാശക്കളി. ടൂര്‍ണമെന്റില്‍ 10 മത്സരങ്ങള്‍ തുടരെ...

ഷൂട്ടൗട്ടിൽ കുവൈത്തിനെ വീഴ്ത്തി; സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് ഒൻപതാം കിരീടം

ബെംഗളൂരുവിൽ പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ കുവൈത്തിനെ വീഴ്ത്തി സാഫ് കപ്പ്...

ലയണല്‍ മെസ്സി പി എസ് ജി വിടും; സ്ഥിരീകരിച്ച് പരിശീലകന്‍

പാരിസ് – സെയിന്റ് ജര്‍മന്‍ എഫ്‌സി (പിഎസ്ജി) വിടാനൊരുങ്ങി ലയണല്‍ മെസി....