ഒഡീഷയിൽ രണ്ട് തലകളും ഒറ്റ ശരീരവുമുള്ള കുഞ്ഞിന് ജന്മം നൽകി അമ്മ. കാണ്ഡമാൽ ജില്ലയിൽ ഒക്ടോബർ 10-ന് സിസേറിയനിലൂടെയാണ് ആൺകുഞ്ഞ് ജനിച്ചത്. 32 ആഴ്ച മാത്രം പൂർത്തിയായപ്പോഴായിരുന്നു പ്രസവം. ജനിച്ച ഉടൻ കുഞ്ഞിനെ ബെർഹാംപൂരിലെ എം.കെ.സി.ജി. മെഡിക്കൽ കോളേജിലെ പ്രത്യേക നവജാത ശിശു പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഒരു ശരീരത്തിൽ രണ്ട് തലകളുമായി ജനിക്കുന്ന ഈ അപൂർവ അവസ്ഥയെ വൈദ്യശാസ്ത്രത്തിൽ ഡൈസ്ഫാലസ് പാരപാഗസ് എന്നാണ് വിളിക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലുള്ള കുഞ്ഞിന്റെ തുടർചികിത്സ സംബന്ധിച്ച് പരിശോധനകൾക്ക് ശേഷമേ തീരുമാനമെടുക്കൂ.




