മഴ തുടരും; ഇന്ന് അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കാണ് യെല്ലോ മുന്നറിയിപ്പുള്ളത്. 

മാത്രമല്ല കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും, തീരദേശവാസികളും ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. 

അതേസമയം കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട ജില്ലകളില്‍ മഴയ്ക്കും, കാറ്റിനും, ഇടിമിന്നിലിനും സാധ്യതയുണ്ട്. 

മത്സ്യത്തൊഴിലാളികള്‍ക്കുള്ള പ്രത്യേക ജാഗ്രത നിര്‍ദേശങ്ങള്‍

14/05/2025 മുതല്‍ 17/05/2025 വരെ: തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
 
14/05/2025: കര്‍ണാടക തീരം, വടക്കന്‍ കേരളാ തീരം അതിനോട് ചേര്‍ന്ന ലക്ഷദ്വീപ് പ്രദേശം, ആന്‍ഡമാന്‍ കടല്‍ അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 

15/05/2025 & 16/05/2025: ആന്‍ഡമാന്‍ കടല്‍ അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 

18/05/2025: തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. 

spot_img

Related news

വയനാട്ടിൽ കനത്ത ജാഗ്രത: 5 പേർക്കായി തിരച്ചിൽ തുടരുന്നു; മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ദുരന്തമേഖലയിൽ എത്തും!

കല്‍പ്പറ്റ: വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ തുരങ്കപാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ...

തുരങ്കപാത ദുരന്തം: വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കാറ്റിൽപ്പറത്തി; വീഴ്ചകൾ അക്കമിട്ട് നിരത്തി വിവരങ്ങൾ പുറത്ത്!

വയനാട് തുരങ്കപാത നിർമ്മാണം നടന്നത് വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ പല സുപ്രധാന നിർദേശങ്ങളും...

വയനാട് കള്ളാടി മണ്ണിടിച്ചിൽ; കൊങ്കൺ റെയിൽ കോർപ്പറേഷനെതിരെ സർക്കാർ, മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് ആരോപണം

വയനാട്: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ നിർമാണ കമ്പനിയായ കൊങ്കൺ...

വയനാടും കോഴിക്കോടും റെഡ് അല‍ർട്ട്; മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അല‍ർട്ട്, അതീവ ജാഗ്രതാ നി‍ർദ്ദേശം

വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിന് പിന്നാലെ...

വയനാട് കള്ളാടി മണ്ണിടിച്ചിൽ; നിർമാണ പ്രവർത്തികൾ നിർത്തിവയ്ക്കാൻ നേരത്തെ നിർദേശം നൽകിയിരുന്നെന്ന് റവന്യൂ മന്ത്രി

വയനാട്: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ നിർമാണ...