വയനാട് എംപിയായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ലോക്‌സഭ അംഗമായി പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മണ്ഡലത്തില്‍ 30, ഡിസംബര്‍ 1 തീയതികളില്‍ പര്യടനം നടത്തും. രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ടാകും. ഷിംലയില്‍നിന്നു മടങ്ങിയെത്തിയ അമ്മ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകും. മഹാരാഷ്ട്രയിലെ നന്ദേഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രവീന്ദ്ര വസന്തറാവു ചവാനും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

കോണ്‍ഗ്രസിന് പാര്‍ലമെന്റിലെ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം പുത്തന്‍ ഉണര്‍വ് നല്‍കും. കന്നിയങ്കത്തില്‍ വയനാട്ടില്‍ നിന്ന് ജയിച്ചെത്തിയ പ്രിയങ്ക, മണ്ഡലത്തിലെ ജനകീയ വിഷയങ്ങളില്‍ എത്രമാത്രം ഇടപെടുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ആദ്യ മത്സരത്തില്‍ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയ പ്രിയങ്ക ഗാന്ധി ഇന്ന് മുതല്‍ ലോക്‌സഭ എംപിയാണ്. പ്രിയങ്ക ഗാന്ധിയുടെ ലോക്‌സഭ പ്രവേശനം 4,10,931 ഭൂരിപക്ഷം നേടിയാണ്. കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സമരമുഖങ്ങളിലും ആവേശം കൊള്ളിച്ച ശബ്ദം ഇനി പാര്‍ലമെന്റിലും ഉയരും.

എംപി എന്ന നിലയില്‍ പഠിക്കാനും തെളിയാനും ഏറെയുണ്ട്. ഇനിയുള്ള നടപ്പ് പിതാമഹന്‍ ജവഹര്‍ലാലല്‍ നെഹ്‌റു മുതല്‍ സഹോദരന്‍ രാഹുല്‍ ഗാന്ധിവരെ നടന്ന വഴിയിലൂടെയാണ്. ഉരുള്‍പൊട്ടല്‍ ജീവിതം തകര്‍ത്ത ജനതയ്ക്ക് കേന്ദ്രസഹായം, മനുഷ്യവന്യജീവി സംഘര്‍ഷങ്ങളിലെ ശാശ്വത പരിഹാരം, ചുരം താണ്ടാതെ ജീവന്‍ കാക്കാന്‍ ഒരു മെഡിക്കല്‍ കോളജ്, രാത്രിയാത്ര നിരോധനം പിന്‍വലിക്കല്‍ എന്നിങ്ങനെ പ്രിയങ്ക ഗാന്ധിയില്‍ നിന്ന് വയനാട് ആഗ്രഹിക്കുന്നത് പലതുമുണ്ട്.

spot_img

Related news

ശബരിമല സന്നിധാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കുമായി വിശ്രമകേന്ദ്രം

മുതിര്‍ന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സന്നിധാനത്തും അടുത്തവര്‍ഷം വിശ്രമകേന്ദ്രമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്...

പൊന്നാനിയില്‍ ആഡംബര കാറില്‍ രാസലഹരി വില്‍പ്പന; പൊലീസ് സംഘത്തെ വെട്ടിച്ചു കടന്ന് കളഞ്ഞ സംഘത്തെ പിടികൂടി പൊലീസ്

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ പൊലീസ് സംഘത്തെ വെട്ടിച്ചു കടന്ന് കളഞ്ഞ ലഹരി...

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. 120 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ...

വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തി; ഒടുവില്‍ തനിനിറം പുറത്ത്, 49 കാരന്‍ പിടിയില്‍

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച...

താര സംഘടന ‘അമ്മ’ പുതിയ മാറ്റങ്ങളിലേക്ക്; കൊച്ചിയില്‍ കുടുംബസംഗമം

താര സംഘടന അമ്മ പുതിയ മാറ്റങ്ങളിലേക്ക്. കൊച്ചിയില്‍ ചേരുന്ന കുടുംബസംഗമത്തിന് ശേഷം...