പ്രാര്‍ത്ഥനകള്‍ വിഫലം ; അക്ഷയ്ദാസ് അന്തരിച്ചു

തലാസീമിയ മേജര്‍ എന്ന അസുഖത്തിന്റെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അക്ഷയ ദാസ് (18 വയസ്സ്) മരണപെട്ടു.മലപ്പുറം എടയൂര്‍ പഞ്ചായത്തിലെ പൂക്കാട്ടിരി എട്ടാം വാര്‍ഡില്‍ താമസിക്കുന്ന അക്ഷയ് ദാസാണ് മരണപ്പെട്ടത്.അക്ഷയ്ദാസിന്റെ ചികിത്സയ്ക്കായി 50 ലക്ഷം രൂപ നാട്ടുകാര്‍ പിരിവെടുക്കുകയും ബംഗലൂരു നാരായണ ഹൃദയാലയ ആശുപത്രിയില്‍ മജ്ജ മാറ്റി വെക്കലിന് വിധേയമാക്കുകയും ചെയ്തിരുന്നു.പിന്നീട് ആരോഗ്യ സ്ഥിതി മോശമാകുകയും തുടര്‍ന്ന് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു.തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെ അക്ഷയ്ദാസിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.പൂക്കാട്ടിരി അമ്പല സിറ്റിയിലെ എട്ടാം വാര്‍ഡില്‍ ദാസന്‍ ജയശ്രീ ദമ്പതികളുടെ പുത്രനാണ് അക്ഷയ ദാസ്.അക്ഷയ് ദാസിന്റെ ജ്യേഷ്ഠ സഹോദരനും ഇതേ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു

spot_img

Related news

മീൻ പിടിക്കാൻ പോയ കടലിൽ വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടിയിൽ മത്സ്യം മീൻ പിടിക്കുന്നതിനിടയിൽ യുവാവ് കടലിൽ വീണ് മരിച്ചു. ഇന്ന്...

നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടു

പൊന്നാനി തെക്കേപ്പുറം സ്വദേശി ചക്കരക്കാരന്റെ മുഹമ്മദ് അസറുദ്ധീന്‍(24) നാണ് മരണപ്പെട്ടത്.ഒരാള്‍ കോട്ടക്കല്‍...

കുറ്റിപ്പുറത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു

കുറ്റിപ്പുറം പള്ളിപ്പടിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ്...

വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരണപ്പെട്ടു.എടവണ്ണപ്പാറ സ്വദേശി സന ഫാത്തിമയാണ് മുങ്ങി മരിച്ചത്.

എടവണ്ണപ്പാറ ചാലിയാറില് വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരണപ്പെട്ടു.എടവണ്ണപ്പാറ വെട്ടത്തൂര്‍ വളച്ചട്ടിയില്‍ സ്വദേശി...

ചിറക്കൽ ഉമ്മർ പുരസ്കാരം ഏറ്റുവാങ്ങി

കൊൽക്കത്ത ആസ്ഥാന മായുള്ള യൂണിവേഴ്‌സൽ റിക്കാർഡ് ഫോറത്തിൻെറ 2023-ലെ ചരിത്ര പുരസ്കാരം...