തലാസീമിയ മേജര്‍ എന്ന അസുഖത്തിന്റെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അക്ഷയ ദാസ് (18 വയസ്സ്) മരണപെട്ടു.മലപ്പുറം എടയൂര്‍ പഞ്ചായത്തിലെ പൂക്കാട്ടിരി എട്ടാം വാര്‍ഡില്‍ താമസിക്കുന്ന അക്ഷയ് ദാസാണ് മരണപ്പെട്ടത്.അക്ഷയ്ദാസിന്റെ ചികിത്സയ്ക്കായി 50 ലക്ഷം രൂപ നാട്ടുകാര്‍ പിരിവെടുക്കുകയും ബംഗലൂരു നാരായണ ഹൃദയാലയ ആശുപത്രിയില്‍ മജ്ജ മാറ്റി വെക്കലിന് വിധേയമാക്കുകയും ചെയ്തിരുന്നു.പിന്നീട് ആരോഗ്യ സ്ഥിതി മോശമാകുകയും തുടര്‍ന്ന് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു.തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെ അക്ഷയ്ദാസിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.പൂക്കാട്ടിരി അമ്പല സിറ്റിയിലെ എട്ടാം വാര്‍ഡില്‍ ദാസന്‍ ജയശ്രീ ദമ്പതികളുടെ പുത്രനാണ് അക്ഷയ ദാസ്.അക്ഷയ് ദാസിന്റെ ജ്യേഷ്ഠ സഹോദരനും ഇതേ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു