പുതുവര്‍ഷപ്പുലരിയില്‍ ഞെട്ടലോടെ രാജ്യം; അമ്മയെയും 4 സഹോദരിമാരെയും കൊലപ്പെടുത്തി 24 കാരന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ പുതുവര്‍ഷ ദിനത്തില്‍ അമ്മയെയും 4 സഹോദരിമാരെയും കൊലപ്പെടുത്തി യുവാവ്. ആഗ്ര സ്വദേശിയായ അര്‍ഷാദ് (24) ആണ് പ്രതി. അര്‍ഷാദിന്റെ സഹോദരിമാരായ ആലിയ (9), അല്‍ഷിയ (19), അക്‌സ (16), റഹ്മീന്‍ (18) അമ്മയുമാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളത്തുടര്‍ന്നാണ് അമ്മയും സഹോദരിയമടക്കം 5 പേരുടെ അരും കൊലയ്ക്ക് ഇയാള്‍ മുതിര്‍ന്നതെന്ന് പോലീസ് പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ലഖ്‌നൗവിലെ നക ഏരിയയിലെ ഹോട്ടല്‍ ശരണ്‍ജിത്തിലാണ് സംഭവം നടന്നതെന്ന് സെന്‍ട്രല്‍ ലഖ്‌നൗ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) രവീണ ത്യാഗി പറഞ്ഞു. കൊലപാതകത്തെത്തുടര്‍ന്ന് അര്‍ഷാദിനെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തന്നെ പിടികൂടിയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തെളിവെടുപ്പിനായി ഫോറന്‍സിക് സംഘത്തെ ക്രൈം സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

spot_img

Related news

ചരിത്രമെഴുതി ഐഎസ്ആര്‍ഒ; സ്‌പെഡെക്‌സ് ദൗത്യം വിജയകരം

സ്‌പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് എത്തിയ ഇരട്ട...

കടല വേവിക്കാന്‍ ഗ്യാസ് അടുപ്പില്‍ വെച്ച് കിടന്നുറങ്ങി; വിഷപ്പുക ശ്വസിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം

നോയിഡയില്‍ ചോലെ ബട്ടൂര തയ്യാറാക്കാന്‍ തലേദിവസം രാത്രികടല ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍വെച്ചു...

കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ഇനി മുതൽ കിട്ടില്ല; വിതരണം നിർത്തുന്നതായി നിർമാതാക്കൾ

കിങ്ഫിഷര്‍, ഹൈനകന്‍ ബിയറുകള്‍ തെലങ്കാനയില്‍ ഇനി കിട്ടില്ല. ഹൈദരാബാദ് അടക്കം തെലങ്കാനയിലാകെ...

പുതിയപദ്ധതിയുമായി കേന്ദ്രം; വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ ലഭിക്കും

വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി...

രാജ്യത്ത് ഒരു എച്ച്എംപിവി കേസ് കൂടി; രോഗം സ്ഥിരീകരിച്ചത് ആറ് മാസം പ്രായമുള്ള കുഞ്ഞിന്‌

രാജ്യത്ത് ഒരു എച്ച്എംപിവി വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍...