ആറ് വര്‍ഷമായി യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍

യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍. കഴിഞ്ഞ ആറ് വര്‍ഷമായി ഇയാള്‍ യാത്രക്കാരില്‍ നിന്ന് ബാഗുകള്‍ മോഷ്ടിക്കുന്നുണ്ട്. റെയില്‍വേ മെക്കാനിക്ക് ജീവനക്കാരന്‍ സെന്തില്‍ കുമാറാണ് പിടിയിലായത്. മധുര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

ഇരുന്നൂറിലധികം ബാഗുകളാണ് ഇയാളുടെ മുറിയില്‍ നിന്ന് കണ്ടെത്തിയത്. 30 പവന്‍ സ്വര്‍ണവും 30 ഫോണും 9 ലാപ്‌ടോപ്പും 2 ഐപാഡും കണ്ടെത്തി. മധുരൈ, കാരൂര്‍, വിരുദാചലം, ഈറോഡ് സ്റ്റേഷനുകളില്‍ നിന്ന് ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്.

ഡിസംബര്‍ 28 ന് വെല്ലൂരിലെ മകന്റെ വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ മധുര റെയില്‍വേ ജംഗ്ഷനില്‍ വെച്ച് ഒരാള്‍ തന്റെ ബാഗ് മോഷ്ടിച്ചതായി ജെസു മേരി (75) എന്ന വൃദ്ധ മധുര ജിആര്‍പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. റെയില്‍ ഓവര്‍ ബ്രിഡ്ജിന്റെ പടികള്‍ കയറാന്‍ പാടുപെടുന്നതിനിടയില്‍ സഹായിക്കാന്‍ ഒരു മനുഷ്യന്‍ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ബാഗുമായി കടന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബാഗുമായി ഇയാള്‍ രക്ഷപ്പെടുന്നത് കണ്ടെത്തി. റെയില്‍വേ പൊലീസ് സംഘം കേസ് അന്വേഷിച്ച് ഇറോഡ് റെയില്‍വേ സ്റ്റേഷനിലെ മെക്കാനിക്കല്‍ വിഭാഗത്തിലെ ഹെല്‍പ്പറായ ആര്‍ സെന്തില്‍കുമാറിനെ തിരിച്ചറിഞ്ഞു. എച്ച്എംഎസ് കോളനിയിലെ ഇയാളുടെ വീട്ടിലെത്തിയ സംഘം ഇയാളെ കണ്ടെത്തി. യാത്രക്കാരില്‍ നിന്ന് മോഷ്ടിച്ച എല്ലാ ബാഗുകളും സുരക്ഷിതമാക്കാന്‍ പ്രത്യേക റാക്ക് നിര്‍മ്മിച്ചതായും കണ്ടെത്തി.

ബാഗുകള്‍ പരിശോധിച്ചപ്പോള്‍ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും സ്വര്‍ണാഭരണങ്ങളും മറ്റ് സാധനങ്ങളും പൊലീസ് കണ്ടെടുത്തു. ഇറോഡില്‍ താമസിച്ചിരുന്ന വീട്ടിലും സമാനമായ സംവിധാനമുണ്ടായിരുന്നു. മോഷ്ടിച്ച സാധനങ്ങളൊന്നും വിറ്റില്ലെങ്കിലും അവ ഉപയോഗിക്കുകയായിരുന്നു. ഐപാഡുകള്‍, ചാര്‍ജറുകള്‍, ഹെഡ്സെറ്റുകള്‍, പാദരക്ഷകള്‍ എന്നിവയും ഇയാളുടെ രണ്ട് വീടുകളില്‍ നിന്ന് കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു.

spot_img

Related news

ചരിത്രമെഴുതി ഐഎസ്ആര്‍ഒ; സ്‌പെഡെക്‌സ് ദൗത്യം വിജയകരം

സ്‌പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് എത്തിയ ഇരട്ട...

കടല വേവിക്കാന്‍ ഗ്യാസ് അടുപ്പില്‍ വെച്ച് കിടന്നുറങ്ങി; വിഷപ്പുക ശ്വസിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം

നോയിഡയില്‍ ചോലെ ബട്ടൂര തയ്യാറാക്കാന്‍ തലേദിവസം രാത്രികടല ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍വെച്ചു...

കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ഇനി മുതൽ കിട്ടില്ല; വിതരണം നിർത്തുന്നതായി നിർമാതാക്കൾ

കിങ്ഫിഷര്‍, ഹൈനകന്‍ ബിയറുകള്‍ തെലങ്കാനയില്‍ ഇനി കിട്ടില്ല. ഹൈദരാബാദ് അടക്കം തെലങ്കാനയിലാകെ...

പുതിയപദ്ധതിയുമായി കേന്ദ്രം; വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ ലഭിക്കും

വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി...

രാജ്യത്ത് ഒരു എച്ച്എംപിവി കേസ് കൂടി; രോഗം സ്ഥിരീകരിച്ചത് ആറ് മാസം പ്രായമുള്ള കുഞ്ഞിന്‌

രാജ്യത്ത് ഒരു എച്ച്എംപിവി വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍...