ആറുവരിപ്പാതയുടെ ഭാഗമായുള്ള വട്ടപ്പാറ വയഡക്ട് വന്നു ചേരുന്ന വളാഞ്ചേരി ഓണിയല്‍ പാലത്തിനു സമീപത്തെ നിര്‍മാണം അവസാനഘട്ടത്തില്‍

കുറ്റിപ്പുറം: മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ആറുവരിപ്പാതയുടെ നിര്‍മാണം 2025 മാര്‍ച്ച് 31ന് അകം പൂര്‍ത്തിയായേക്കും. ദേശീയപാത അതോറിറ്റി നിര്‍ദേശിച്ച ഈ സമയത്തിനകം ജോലികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കരാര്‍ ഏറ്റെടുത്ത കെഎന്‍ആര്‍സിഎല്‍ കമ്പനിക്കു കനത്ത പിഴ അടയ്‌ക്കേണ്ടിവരും. ഇതുകൊണ്ടുതന്നെ നിശ്ചിത സമയത്തിനുള്ളില്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎന്‍ആര്‍സിഎല്‍. 2024 ഓഗസ്റ്റില്‍ കരാര്‍ പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണ് 7 മാസം നീട്ടിയത്.

കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കലില്‍ നിന്ന് തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ പുതിയിരുത്തിവരെയുള്ള 75 കിലോമീറ്റര്‍ ദൂരത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്. പാലങ്ങള്‍ അടക്കമുള്ള പ്രധാന നിര്‍മാണ ജോലികള്‍ എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വയഡക്ട് പാലമായ വട്ടപ്പാറ -ഓണിയല്‍ പാലത്തിന്റെ നിര്‍മാണമാണ് പ്രധാനമായും അവശേഷിക്കുന്നത്. ഇതിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. വട്ടപ്പാറ വളവിന് മുകള്‍ ഭാഗത്തുനിന്ന് ആരംഭിക്കുന്ന വയഡക്ട് വളാഞ്ചേരി -കുറ്റിപ്പുറം റോഡിലെ ഓണിയല്‍ പാലത്തിലാണ് എത്തിച്ചേരുന്നത്.

ജില്ലയില്‍ 2 റീച്ചുകളിലായാണു ജോലികള്‍ നടക്കുന്നത്. ജില്ലയിലെ ടോള്‍ പ്ലാസയും ആറുവരിപ്പാതയിലെ വിശ്രമ കേന്ദ്രം, ശുചിമുറി സംവിധാനം അടക്കമുള്ളവയും വെട്ടിച്ചിറയിലാണ് ഒരുങ്ങുന്നത്. ഇതിന്റെ ജോലികളും പുരോഗമിക്കുകയാണ്. ജില്ലയില്‍ 75 കിലോമീറ്റര്‍ ദൂരത്തിലൂടെ കടന്നുപോകുന്ന പാതയില്‍ ടോള്‍ പ്ലാസയില്‍ മാത്രമാണു വാഹനങ്ങള്‍ക്കു നിര്‍ത്തേണ്ടി വരിക. ‘യു’ ടേണുകളും സിഗ്‌നല്‍ സംവിധാനവും ഇല്ലാത്ത പാതയിലൂടെ ജില്ല കടക്കാന്‍ പരമാവധി 75 മിനിറ്റ് സമയം വേണം.

spot_img

Related news

യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യം; ദീപക്കിന്റെ ആത്മഹത്യയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

ബസ്സിൽ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി വെളിപ്പെടുത്തിയതിന് പിന്നാലെ കോഴിക്കോട്...

മാലിന്യത്തിൽ തെളിഞ്ഞ ‘വിലാസം’: കേച്ചേരിയിൽ കാനയിൽ മാലിന്യം തള്ളിയവർക്കെതിരെ നിയമനടപടി

തൃശൂർ: കേച്ചേരി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ആളൂർ- കണ്ടിയൂർ പാടത്ത് റോഡിൻ്റെ വശത്തായി ഭക്ഷണാവശിഷ്ടങ്ങളും...

കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസ്സുകാരനെ എറിഞ്ഞുകൊന്നു; ശരണ്യയുടെ കൊലപാതക കുറ്റം തെളിഞ്ഞു, ശിക്ഷ 21-ന്

കണ്ണൂർ: കണ്ണൂർ തയ്യിലിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ...

വിറകിനടിയിൽ ഒളിഞ്ഞിരുന്നത് 11 അടിയുള്ള ‘ഭീമൻ’: പൂച്ചാക്കലിൽ പെരുമ്പാമ്പിനെ അതിസാഹസികമായി പിടികൂടി

പൂച്ചാക്കൽ: തൈക്കാട്ടുശേരിയിൽ ജനവാസ മേഖലയിൽ ഭീതി പരത്തി കൂറ്റൻ പെരുമ്പാമ്പ്. പൂച്ചാക്കൽ തൈക്കാട്ടുശേരി...

കൗൺസിലിംഗിലൂടെ പുറത്തുവന്ന ക്രൂരത: പിഞ്ചുബാലികയെ പീഡിപ്പിച്ച പ്രതിക്ക് തടവും പിഴയും

കോഴിക്കോട്: പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന് തടവ് ശിക്ഷ. കോഴിക്കോട് നന്‍മണ്ട...