1000വട്ടം ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായി; ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി: പിപി ദിവ്യ

ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി മാറിയെന്ന് പിപി ദിവ്യ. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും പിപി ദിവ്യ പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണ് താനും. സത്യം പുറത്തുവരണം. നിയമപോരാട്ടം തുടരുമെന്ന് പിപി ദിവ്യ വ്യക്തമാക്കി.

ജയില്‍മോചിതയായ ശേഷം മാധ്യമങ്ങളെ കാണേണ്ട എന്ന് വിചാരിച്ചിരുന്നതാണ്. അത്രയേറെ മാധ്യമവേട്ടയ്ക്ക് ഇരയായെന്ന് പിപി ദിവ്യ പറഞ്ഞു. സമൂഹത്തിന് മുന്നില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്ന ഒട്ടേറെ വാര്‍ത്തകള്‍ നല്‍കി. വിമര്‍ശനങ്ങള്‍ ആകാം. എന്നാല്‍ മാധ്യമങ്ങള്‍ മുന്നോട്ടുവന്നത് തന്നെ അവസാനിപ്പിക്കണമെന്ന രീതിയിലാണ്്. അതില്‍ പ്രയാസമുണ്ടെന്ന് പിപി ദിവ്യ പറഞ്ഞു. പത്ത് ദിവസത്തെ ജയില്‍ വാസം വലിയ അനുഭവമാണ് ഉണ്ടായതെന്ന് ദിവ്യ പറഞ്ഞു. നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്ന നീതി അവര്‍ക്ക് ലഭിക്കണം.

ഉദ്യോഗസ്ഥരുമായി സൗഹൃദം ഉള്ളയാളാണ് താനെന്നും, നല്ല സൗഹൃദം നിരവധി ഉദ്യോഗസ്ഥരുമായുണ്ടെന്നും പിപി ദിവ്യ പറഞ്ഞു. തീവ്രവാദികളെ പിടിച്ചു കൊണ്ടു പോകുന്ന പോലെയോ, പത്ത് നാന്നൂറ് കൊലപാതകം ചെയ്ത കൊലപാതകിയെ കൊണ്ടുപോകുന്ന പോലെയാണ് തന്നെ കൊണ്ടുപോയതെന്ന് ദിവ്യ പറയുന്നു. വിമര്‍ശനങ്ങളില്‍ നിന്നും കരുത്തുക്കിട്ടി. ജീവിതത്തില്‍ തിരുത്താന്‍ ഉണ്ടെങ്കില്‍ തിരുത്തും. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകയായി ജനങ്ങള്‍ക്ക് വേണ്ടി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സിപിഐഎമ്മിനൊപ്പം ഉണ്ടാകുമെന്ന് ദിവ്യ പറഞ്ഞു.

തന്റെ കൂടെയുള്ളവരില്‍ പലരും തെറ്റിദ്ധരിക്കപ്പെട്ടു. അവര്‍ക്ക് മുന്നില്‍ നിരപരാധിത്വം തെളിയിക്കും. തെളിയുമെന്ന ആത്മവിശ്വാസത്തിലാണ് താനെന്ന് ദിവ്യ പറഞ്ഞു. ശക്തിയോടുകൂടി കുടുംബം നില്‍ക്കുന്നതാണ് ശക്തിപകരുന്നത്. ആയിരം വട്ടം ആത്മഹത്യ ചെയ്യേണ്ട ആരോപണങ്ങള്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം അതിജീവിച്ച് ഇപ്പോള്‍ നില്‍ക്കുന്നത് വിശ്വാസവും സത്യവും ബോധ്യവും ഉള്ളതുകൊണ്ടാണെന്ന് ദിവ്യ പറഞ്ഞു.

spot_img

Related news

ശബരിമല സന്നിധാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കുമായി വിശ്രമകേന്ദ്രം

മുതിര്‍ന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സന്നിധാനത്തും അടുത്തവര്‍ഷം വിശ്രമകേന്ദ്രമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്...

പൊന്നാനിയില്‍ ആഡംബര കാറില്‍ രാസലഹരി വില്‍പ്പന; പൊലീസ് സംഘത്തെ വെട്ടിച്ചു കടന്ന് കളഞ്ഞ സംഘത്തെ പിടികൂടി പൊലീസ്

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ പൊലീസ് സംഘത്തെ വെട്ടിച്ചു കടന്ന് കളഞ്ഞ ലഹരി...

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. 120 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ...

വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തി; ഒടുവില്‍ തനിനിറം പുറത്ത്, 49 കാരന്‍ പിടിയില്‍

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച...

താര സംഘടന ‘അമ്മ’ പുതിയ മാറ്റങ്ങളിലേക്ക്; കൊച്ചിയില്‍ കുടുംബസംഗമം

താര സംഘടന അമ്മ പുതിയ മാറ്റങ്ങളിലേക്ക്. കൊച്ചിയില്‍ ചേരുന്ന കുടുംബസംഗമത്തിന് ശേഷം...