വളാഞ്ചേരി :നിര്‍മാണം തടസ്സപ്പെട്ട കഞ്ഞിപ്പുര -മൂടാല്‍ ബൈപ്പാസിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നാരോപിച്ച് രണ്ട് എം.എല്‍.എ.മാര്‍ ഉപവാസ സമരത്തിന്. തിരൂര്‍, കോട്ടയ്ക്കല്‍ നിയോജകമണ്ഡലങ്ങളിലെ എം.എല്‍.എമാരായ കുറുക്കോളി മൊയ്തീനും പ്രൊഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങളുമാണ് ഉപവാസമിരിക്കുന്നത്.22-ന് രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറ് വരെ ദേശീയപാതയോരത്ത് മൂടാലിലാണ് ഉപവാസമിരിക്കുക.സമരത്തിന് ഐക്യദാര്‍ഢ്യവുമായി കുറ്റിപ്പുറം, ആതവനാട് ഗ്രാമപ്പഞ്ചായത്തുകളിലെയും വളാഞ്ചേരി നഗരസഭയിലെയും യു.ഡി.എഫ്. ജനപ്രതിനിധികളും ഒപ്പമുണ്ടാകും.നിലവില്‍ ബൈപ്പാസിലൂടെ കാല്‍നടയാത്രപോലും അസാധ്യമായ സാഹചര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ലക്ഷ്യം.