രാത്രിയും പകലുമുള്ള റോഡിലെ നിയമലംഘനം ഇനി എ.ഐ. ക്യാമറയില്‍ പതിയും

രാത്രിയും പകലുമുള്ള റോഡിലെ നിയമലംഘനം എ.ഐ. ക്യാമറയില്‍ പതിയും. ബൈക്കില്‍ രണ്ടില്‍ കൂടുതല്‍ ആളുകളെ കയറ്റിയാല്‍വരെ ക്യാമറ പിടിക്കും.

ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാത്ത യാത്രക്കാരെ പിടിക്കാൻ റോഡുകളിൽ എ.ഐ. ക്യാമറാ (നിർമിതബുദ്ധി ക്യാമറ) സംവിധാനമൊരുങ്ങി. സംസ്ഥാനത്ത് സ്ഥാപിക്കുന്ന 700 ക്യാമറകളിൽ 667 എണ്ണവും സ്ഥാപിച്ചു. ജില്ലകളിൽ കൺട്രോൾ മുറിയും സജ്ജമായി. മോട്ടോർവാഹനവകുപ്പിന്റെ നിയന്ത്രണത്തിൽ കെൽട്രോൺ മൺവിള യൂണിറ്റാണിവ സ്ഥാപിക്കുന്നത്. ഏപ്രിലിൽ ഉദ്ഘാടനം നടത്താനാണ് ആലോചന.

ഓരോ ജില്ലയിലും ക്യാമറ സ്ഥാപിക്കേണ്ടത് എവിടെയൊക്കെയാണെന്നുള്ള വിവരം മോട്ടോർവാഹനവകുപ്പ് കെൽട്രോണിന് നൽകിയിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ 60 ക്യാമറ വീതം സ്ഥാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ജില്ലകളിൽ ഇത് 30-45 ആണ്. കണ്ണൂരിൽ 50-60-ഉം കാസർകോട്ട് 44-ഉം ക്യാമറകളുണ്ട്.

ദേശീയപാതകൾ, സംസ്ഥാന, ജില്ലാ പാതകൾ എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. തിരുവനന്തപുരത്തെ സെൻട്രൽ സെർവറിൽനിന്നാണ് നിയന്ത്രണം. കെൽട്രോണിനാണ് പരിപാലനച്ചുമതല. ദേശീയപാത 66-ന്റെ വികസനം ക്യാമറ സ്ഥാപിക്കലിന് തിരിച്ചടിയായി. റോഡ് നിർമാണം നടക്കുന്ന കാസർകോട്, കണ്ണൂർ ജില്ലകളിൽ ക്യാമറകൾ നീക്കം ചെയ്തുതുടങ്ങി.

കാസർകോട് ജില്ലയിൽ സ്ഥാപിച്ച 44 എണ്ണവും എടുത്തുമാറ്റി. ഇതിൽ 14 എണ്ണം മറ്റു റോഡുകളിൽ സ്ഥാപിച്ചതായി എൻഫോഴ്സമെന്റ് അധികൃതർ അറിയിച്ചു. കണ്ണൂർ ജില്ലയിലും മാറ്റാൻ നിർദേശം ലഭിച്ചു. ദേശീയപാതയിലുണ്ടായിരുന്ന 31 ഓട്ടോമേറ്റഡ് എൻഫോഴ്സ്മെന്റ് ക്യാമറയിൽ 16 എണ്ണമാണ് നിലവിലുള്ളത്. മട്ടന്നൂരാണ് ജില്ലയിലെ നിയന്ത്രണകേന്ദ്രം. തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലായി 18 ചുവപ്പ് സിഗ്നൽ ക്യാമറകളും തയ്യാറായി.

spot_img

Related news

പി.സരിന്‍ പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

പാലക്കാട്: ഡോ.പി സരിന്‍ തന്നെ പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ജില്ലാ സെക്രട്ടറിയേറ്റ്...

പാലക്കാട് സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; സിപിഎം ചിഹ്നത്തില്‍ തന്നെ മത്സരിക്കും; വൈകിട്ട് പേര് പ്രഖ്യാപിക്കും.

പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ഡോക്ടര്‍ പി സരിന്‍...

സത്യന്‍ മൊകേരി വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍...

കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; പിപി ദിവ്യയെ പ്രതിചേർത്തു

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

സരിൻ‌ ‍ഉന്നയിച്ചതെല്ലാം സിപിഐഎം വാദങ്ങൾ: വിഡി സതീശൻ

ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി സരിന്‍...