നെടുമ്പാശേരി വാഹനാപകടം: മിനി കൂപ്പറിന് 162 കിലോമീറ്റർ വേഗം; സാങ്കേതിക പരിശോധനയിൽ സ്ഥിരീകരണം

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടത്തിൽ കാറിന്റെ അമിതവേഗം സ്ഥിരീകരിച്ച് സാങ്കേതിക വിദഗ്ധർ. അപകടത്തിന് തൊട്ടുമുൻപ് കാറിന്റെ വേഗം മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നുവെന്നാണ് കണ്ടെത്തൽ.

സ്കൂട്ടറിൽ ഇടിക്കുന്നതിന് അഞ്ച് സെക്കൻഡ് മുമ്പുള്ള കാറിന്റെ വേഗമാണ് 162 കിലോമീറ്ററെന്ന് ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനയിൽ വ്യക്തമായത്.

കഴിഞ്ഞ ഒക്ടോബർ 11ന് പുലർച്ചെ 1.45ഓടെയായിരുന്നു നെടുമ്പാശേരി എയർപോർട്ട് റോഡിൽ അപകടമുണ്ടായത്. ഒന്നാം പ്രതിയായ സുഹൈൽ സജീവ് മദ്യലഹരിയിൽ ഓടിച്ച മിനി കൂപ്പർ സ്കൂട്ടറിലിടിച്ചാണ് മൂന്ന് പേർ മരിച്ചത്.

വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ഗോപിക, കർണാടക സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തിൽ തൽക്ഷണം മരിച്ചത്.

വാഹനമോടിച്ച സുഹൈൽ സജീവിനെതിരെ നരഹത്യാക്കുറ്റവും കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണാക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.

പ്രതികൾ മദ്യപിച്ചിരുന്നതായും വാഹനം അമിതവേഗത്തിലായിരുന്നുവെന്നും പൊലീസും പ്രോസിക്യൂഷനും കണ്ടെത്തിയിരുന്നു. കേസിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിക്ക് പിന്നാലെ എറണാകുളം സെഷൻസ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

സാങ്കേതിക പരിശോധനാ റിപ്പോർട്ട് പുറത്തുവന്നതോടെ കേസിൽ നിർണായക തെളിവായി മാറുകയാണ് കാറിന്റെ വേഗത സംബന്ധിച്ച കണ്ടെത്തൽ.

Related news

ബെംഗളൂരുവിൽ നടുക്കുന്ന കൂട്ടക്കൊല; ഭാര്യയുൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തി ടാക്സി ഡ്രൈവർ

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ ടാക്സി ഡ്രൈവർ...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,960 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

അഭിറാം കൊലപാതകം: മൃതദേഹം മാറ്റാനുള്ള നീക്കം കനത്ത മഴയിൽ പാളി; ഗൂഢാലോചനയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: പാങ്ങപ്പാറയിലെ പ്ലസ് വൺ വിദ്യാർഥി അഭിറാമിന്റെ കൊലപാതകത്തിൽ ഗൂഢാലോചനയുടെ കൂടുതൽ...

അമ്പലപ്പുഴയിൽ ബ്യൂട്ടി പാർലറിൽ എ.സി പൊട്ടിത്തെറിച്ച് തീപിടിത്തം; മൂന്ന് ലക്ഷം രൂപയുടെ നഷ്ടം

അമ്പലപ്പുഴ: കച്ചേരി മുക്കിന് കിഴക്കുഭാഗത്ത് പ്രവർത്തിക്കുന്ന ബ്യൂട്ടി ആർട്സ് സ്ഥാപനത്തിൽ എ.സി...

സംസ്ഥാനത്ത് മഴ ശക്തമാകും; തിങ്കളാഴ്ച വരെ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച...