രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ റെയ്ഡ്. ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം,ദേശീയ സെക്രട്ടറി നസറുദീന്‍ എളമരം എന്നിവര്‍ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡിനായി എത്തിയത്. 70 കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡ്.പുലര്‍ച്ചെ വരെ തുടര്‍ന്നു. പലസ്ഥലത്തും രാവിലെയും റെയ്ഡ് തുടരുകയാണ്. സംസ്ഥാനത്തുനിന്ന് 13 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍, ദേശീയ കൗണ്‍സില്‍ അംഗം . പി. കോയ തുടങ്ങിയവര്‍ കസ്റ്റഡിയില്‍ എടുത്തവരില്‍ ഉള്‍പ്പെടുന്നു. സിആര്‍പിഎഫ് സുരക്ഷയോടെ ആയിരുന്നു റെയ്ഡ്.