തിയേറ്ററുകളില്‍ ആവേശം നിറച്ച തല്ലുമാലക്ക് ശേഷം പുതിയ സിനിമാപ്രഖ്യാപനവുമായി സംവിധായകനും തിരക്കഥാകൃത്തുമായ മുഹസിന്‍ പരാരി. എല്‍ ക്ലാസിക്കോ എന്നാണ് സിനിമക്ക് താത്കാലികമായി നല്‍കിയ പേരെന്നും മുഹ്‌സിന്‍ അറിയിച്ചു. സംവിധായകനായ സകരിയക്ക് കൂടെയായിരിക്കും അടുത്ത സിനിമയെന്നും ഒരു കൊട്ട പെങ്ങന്‍മാരുടെ കഥയാകും അടുത്ത ചിത്രമെന്നും മുഹ്‌സിന്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറഞ്ഞു.മുഹ്‌സിന്‍ പരാരിയുടെയും അഷ്‌റഫ് ഹംസയുടെയും
തിരക്കഥയില്‍ ഖാലിദ് റഹ്മാന്‍ ഒരുക്കിയ തല്ലുമാല ആഗോള വ്യാപകമായി 71.36 കോടി ബിസിനസ് കരസ്ഥമാക്കിയിരുന്നു.