അമിത പലിശക്ക് പണം കടം നൽകി, ഇരട്ടിയിലേറെ തുക നൽകിയിട്ടും കൂടുതൽ പണം ആവശ്യപ്പെട്ടു; ഗൃഹനാഥനെയും ഭാര്യയെയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ

തൃശൂർ: അമിത പലിശക്ക് പണം കടം നൽകുകയും ഇരട്ടിയിലേറെ തുക ഈടാക്കിയിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് ഗൃഹനാഥനെയും ഭാര്യയെയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ. നന്തിപുലം സ്വദേശി കരുമാലി വീട്ടിൽ ദിലീപ് (42) നെയാണ് വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. നന്തിപുലം വല്ലച്ചിറ വീട്ടിൽ സതീർത്ഥ്യൻ്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

2022-ൽ സതീർത്ഥ്യൻ്റെ മകളുടെ വിവാഹത്തിന് ദിലീപ് 40000 രൂപ കടം നൽകിയിരുന്നു. ഗൂഗിൾ പേ വഴിയും നേരിട്ടും പല തവണകളിലായി പലിശയും മുതലുമുൾപ്പെടെ 81700 രൂപ സതീർത്ഥ്യൻ തിരികെ നൽകിയിരുന്നു. എന്നാൽ 100-ന് അഞ്ച് രൂപ നിരക്കിൽ 60000 രൂപ പലിശയും 21700 രൂപ മുതുലും മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും മുതൽ ഇനത്തിൽ 18300 രൂപ കൂടി ലഭിക്കാനുണ്ടെന്നും പറഞ്ഞ് ദിലീപ് സതീർത്ഥ്യനെയും ഭാര്യയേയും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എസ്.എച്ച്.ഒ കെ.എൻ. മനോജ്, ജി.എസ്.ഐ ഇ.ബി വിനോദ്, സി.പി.ഒമാരായ കെ. സലീഷ് കുമാർ, വി. രാഗേഷ്, പ്രസീത എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

spot_img

Related news

കേരളത്തിൽ കനത്ത മഴ തുടരുന്നു; മലപ്പുറം ഉൾപ്പെടെ 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, വടക്കൻ കേരളത്തിൽ ജാഗ്രത!

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വയനാട് ഉൾപ്പെടെ ആറ് ജില്ലകളിൽ...

ഇനി 25 കോടിയല്ല, അതുക്കും മേലെ! ഓണം ബമ്പർ അടിച്ചാൽ ഇനി 30 കോടി; ടിക്കറ്റ് വിലയിൽ മാറ്റമില്ല!

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തുക സർക്കാർ...

‘ആദ്യ ഉത്തരവ് എഴുതിയത് പ്രതിയാണോ? ആ പദവിയിലിരിക്കാൻ യോഗ്യനല്ല’; വ്യവസായ സെക്രട്ടറിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് സെക്രട്ടറി...

ജിഹാദി പരാമർശം: നടി അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോം മുൻകൂർ ജാമ്യം തേടി കോടതിയിൽ!

കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം തേടി നടൻ...

‘വിഴിഞ്ഞത്ത് വരും എംഎസ്‌സി ടെർമിനൽ’; അദാനിയുടെ പ്രഖ്യാപനത്തിന് മുൻപേ ഓഹരി വിൽപ്പനയെ അനുകൂലിച്ച് ദേശാഭിമാനി വാർത്ത

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഐഎം...