കേസിൽ വിധി പറയുന്നത് കോടതി ഏപ്രിൽ നാലിലേക്ക് മാറ്റിയതിൽ വിഷമമില്ല. വിധി പറയുമെന്ന് തന്നെയാണ് പ്രതീക്ഷ


പാലക്കാട് : അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മധു എന്ന ആദിവാസിയുവാവ് കൊല്ലപ്പെട്ട കേസിൽ വിധി പറയുന്നത് കോടതി ഏപ്രിൽ നാലിലേക്ക് മാറ്റി വച്ച പശ്ചാത്തലത്തിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് കുടുംബം. മധുവിന് നീതി ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നത്.മണ്ണാര്‍ക്കാട് എസ്‌സി-എസ്‌ടി പ്രത്യേക കോടതിയാണ് വിധി പറയുക.

ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് മധുവധക്കേസ്.2018 ഫെബ്രുവരി 22നാണ്  മധു  കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളാണുള്ളത്. 2022 ഏപ്രിൽ 28 നാണ് സാക്ഷി വിസ്താരം  ആരംഭിച്ചത്.03 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 24 പേർ കൂറുമാറി. പ്രതിഭാഗം എട്ട് സാക്ഷികളെയും ഹാജരാക്കി. കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്ന പ്രതീക്ഷയിലാണ് മധുവിൻ്റെ കുടുംബം. ‌‌അരിയും പലവ്യഞ്ജനങ്ങളും മോഷ്ടിച്ചെന്ന് പറഞ്ഞ് പ്രതികൾ കാട്ടിൽ കയറി മധുവിനെ പിടിച്ചു കെട്ടി കൊണ്ടു വന്ന് മർദ്ദിക്കുകയായിരുന്നു .ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട  മധുവിൻ്റെ ശരീരത്തിലുണ്ടായിരുന്നത് 45ലേറെ മുറിവുകളാണ്. തലയ്ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു.

പ്ര​തി​ക​ൾ​ക്ക് വി​ചാ​ര​ണ ആ​രം​ഭി​ക്കാ​തി​രു​ന്ന​തോ​ടെ ജാ​മ്യം ല​ഭി​ച്ചു. സം​ഭ​വം ക​ഴി​ഞ്ഞ് ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ സ്​​പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ച​ത്. 2019 ൽ ​വി.​ടി. ര​ഘു​നാ​ഥി​നെ സ്​​പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി സ​ർ​ക്കാ​ർ നി​യ​മി​ച്ചെ​ങ്കി​ലും ചു​മ​ത​ല​ ഏ​റ്റെ​ടു​ത്തി​ല്ല. വി​ചാ​ര​ണ നീ​ളു​ക​യും കു​ടും​ബം സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ അ​ഭി​ഭാ​ഷ​ക​ൻ സി. ​രാ​ജേ​ന്ദ്ര​നെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യും​ സ​ർ​ക്കാ​ർ നി​യ​മി​ച്ചെ​ങ്കി​ലും മ​ധു​വി​ന്റെ കു​ടും​ബ​ത്തി​ന്റെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് രാ​ജേ​ന്ദ്ര​ൻ രാ​ജി​വെ​ച്ചു.

spot_img

Related news

റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില; പവന് 480 രൂപ വര്‍ദ്ധിച്ച് 59,600 രൂപയായി

കൊച്ചി: റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വര്‍ദ്ധിച്ചത്. 7,450...

സമാധി വിവാദത്തിലും ‘സബ്കലക്ടറെ’ തിരഞ്ഞ് സൈബര്‍ ലോകം

തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടറാണ് ഒരൊറ്റ വാര്‍ത്ത കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്....

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു; കൈക്കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന്...

കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന പരിഹാസം; ഷഹാന ഭര്‍തൃഗൃഹത്തില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം

കൊണ്ടോട്ടിയില്‍ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭര്‍തൃഗൃഹത്തില്‍ നിന്ന് നേരിട്ടത് കടുത്ത...

കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം...