കുറ്റിപ്പുറം ചെല്ലൂര്‍കുന്നില്‍ മാലിന്യങ്ങള്‍ക്ക് തീപിടിച്ചു. ആശങ്കയില്‍ നാട്ടുക്കാര്‍

കുറ്റിപ്പുറം : ചെല്ലൂര്‍കുന്നില്‍ മാലിന്യങ്ങള്‍ക്ക് തീപിടിച്ചു. സിറിഞ്ച്,കേബിളുകള്‍,ഹോസ്പിറ്റലുകളില്‍ നിന്നും ഒഴിവാക്കുന്ന ഗ്ലൂക്കോസ് പൈപ്പുകള്‍ എന്നിവയാണ് തീ പിടിച്ചത്. കറുപ്പ് നിറത്തിലുള്ള പുക ഉയര്‍ന്നത് പ്രദേശത്തുള്ള ആളുകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാമോ എന്ന ആശങ്കയിലാണ്.തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി വൈകുന്നേരം ആറുമണിയോടെ തീ അണച്ചു. എന്നാല്‍ രാത്രിയോടെ വീണ്ടും തീ പിടിച്ചതോടെ ജനങ്ങളുടെ ആശങ്ക ഇരട്ടിയായി. രാത്രി 11 മണിക്കും കറുത്ത പുകയും തീയും ഇവിടെനിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ശ്വസിക്കാന്‍ പറ്റാത്ത രീതിയിലുള്ള പുകയാണ് ഉയരുന്നത്. രാവിലെ ഈ പ്രദേശത്തുള്ള പറമ്പുകളിലെ തെങ്ങുകളും,മരങ്ങളും കത്തി നശിച്ചിരുന്നു. രാത്രികാലങ്ങളില്‍ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് പതിവായിരുന്നു എന്ന് നാട്ടുകാരുടെ പരാതിയും നിലനില്‍ക്കുകയാണ്. ഇവിടെ നിന്നും 500 മീറ്റര്‍ പരിധിക്കുള്ളില്‍ ആണ് കുറ്റിപ്പുറം ഇന്ത്യന്‍ ഗ്യാസ് ഗോഡൗണ്‍ സ്ഥിതി ചെയ്യുന്നത്.സാമൂഹികവിരുദ്ധരുടെ ശല്യം പ്രദേശത്ത് രൂക്ഷമാണെന്നും രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ ആളുകള്‍ വരുന്നത് പതിവാണെന്നും നാട്ടുകാര്‍ക്ക്ആക്ഷേപമുണ്ട്.

spot_img

Related news

പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു

മലപ്പുറം വേങ്ങരയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു വേങ്ങര കോട്ടുമല...

ഫേസ് വളാഞ്ചേരി യുഎഇ ഫോറം റമദാനിൽ സ്വരൂപിച്ച തുക വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്‌ കൈമാറി

വളാഞ്ചേരിയിൽ പ്രവർത്തിച്ചു കൊണ്ടരിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനറിന്റെ പ്രവർത്തനങ്ങളിൽ ഒരിക്കൽക്കൂടി...

ലോക ജലദിനത്തില്‍ മലപ്പുറം വളാഞ്ചേരി നഗരസഭയില്‍ കുടിവെള്ള വിതരണം ആരംഭിച്ചു

2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് 20 ലക്ഷം രൂപ വകയിരുത്തിയാണ് കുടിവെള്ളം...

പുതുതായി അനുവദിച്ച മംഗളൂരു – രാമേശ്വരം ട്രെയിനിന് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല

റെയില്‍വേ പുതുതായി പ്രഖ്യാപിച്ച പ്രതിവാര മംഗളൂരു - രാമേശ്വരം ട്രെയിനിന് മലപ്പുറം...

സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചന്തപ്പടിയിൽ സ്ക്കൂൾ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര...