കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയും

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടായതായാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, എം എ ബേബി എന്നിവര്‍ കോടിയേരിയെ എകെജി സെന്ററിന് മുന്നിലെ വീട്ടിലെത്തി കണ്ടു.

ദൈനംദിന ചുമതലകള്‍ നിര്‍വഹിക്കാനുള്ള പരിമിതികള്‍ കോടിയേരി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചനകളുണ്ട്. താല്‍ക്കാലികമായി പുതിയ സെക്രട്ടേറിയെ കുറിച്ചുള്ള ആലോചനയുമുണ്ട്.

നേരത്തേ ചികിത്സാർഥം അദ്ദേഹം അവധിയെടുത്തപ്പോൾ ചുമതല താൽക്കാലികമായി എ.വിജയരാഘവനു കൈമാറിയിരുന്നു. സെക്രട്ടറി സ്ഥാനത്തു കോടിയേരി തന്നെ തുടരുമെന്നും മറ്റുള്ള ആലോചനകൾ ആവശ്യമില്ലെന്നുമാണ് നേതാക്കൾ പറയുന്നത്.

spot_img

Related news

ദേശീയപാത 66; നാട്ടികയിൽ നാളെ മുതൽ ടോൾ പിരിവ്

നാട്ടിക: ദേശീയപാത 66-ൽ തൃശൂർ ജില്ലയിലൂടെയുള്ള യാത്രയ്ക്ക് നാളെ മുതൽ ടോൾ...

ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൽപ്പറ്റ: റിപ്പോർട്ടർ ടി.വി. മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി...

ശബരിമല ഭക്തരെ തടയാൻ പാടില്ല; സഹാനുഭൂതിയോടെ പെരുമാറണമെന്ന് ആഭ്യന്തരമന്ത്രിയുടെ കർശന നിർദ്ദേശം

തിരുവനന്തപുരം: ശബരിമലയിൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

ബിജെപി നേതാവിന്റെ നിയമനം വിവാദമായി; സിമെറ്റ് സീനിയർ സൂപ്രണ്ട് രതീഷ് ആർ നായരെ പുറത്താക്കാൻ മന്ത്രിയുടെ നിർദ്ദേശം!

തിരുവനന്തപുരം: ബിജെപി നേതാവിനെ ആരോഗ്യവകുപ്പിൽ നിയമിച്ച നടപടിയില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ...

ആലുവയിൽ എൻഎഡി ജീവനക്കാരനെതിരെ പൊലീസ് കേസ്

ആലുവ: എടത്തല കോമ്പാറയിലെ നേവൽ ആർമമെന്റ് ഡിപ്പോയിലെ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു....