മഹാമേളയുടെ കിക്കോഫിന് ഇനി 200 നാൾ ദൂരം

ദോഹ: കാൽപന്തു ലോകം അക്ഷമയോടെ കാത്തിരിക്കുന്ന മഹാമേളയുടെ കിക്കോഫിന് ഇനി 200 നാൾ ദൂരം. ഒരുക്കമെല്ലാം നേരത്തേ പൂർത്തിയാക്കി, ഇനി പന്തുരുളാൻ മാത്രമുള്ള നാളെണ്ണലാണ് ഖത്തറിന്.

ലോകകപ്പ് ഫുട്ബാളും, ഒളിമ്പിക്സും ഉൾപ്പെടെ വിശ്വാകായികമാമാങ്കങ്ങളുടെ ചരിത്രത്തിലൊന്നുമില്ലാത്ത വിധം അച്ചടക്കത്തോടെ നിർമാണ പ്രവർത്തനങ്ങളും സജ്ജീകരണങ്ങളും പൂർത്തിയാക്കിയാണ് ഖത്തർ ലോകത്തെ കളിമൈതാനങ്ങളിലേക്ക് ക്ഷണിക്കുന്നത്.

മത്സരങ്ങൾക്കുള്ള എട്ടിൽ ഏഴ് സ്റ്റേഡിയങ്ങളിലും കളിയാവേശം ഇതിനകം പലതവണ പന്തുതട്ടി കഴിഞ്ഞതാണ്. പ്രഥമ ഫിഫ അറബ് കപ്പും, ഫിഫ ക്ലബ് ലോകകപ്പും സൗഹൃദ മത്സരങ്ങളും ഉൾപ്പെടെ വിവിധ ലോകോത്തര മത്സരങ്ങൾക്കാണ് സ്റ്റേഡിയങ്ങൾ വേദിയായത്.

ഖലീഫ ഇന്‍റർനാഷനൽ സ്റ്റേഡിയം, അൽ തുമാമ, അൽ ബെയ്ത്, സ്റ്റേഡിയം 974, അഹമ്മദ് ബിൻ അലി, അൽ ജനൂബ്, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളാണ് എല്ലാ പ്രൗഢിയും ഇതിനകം വിളംബരം ചെയ്തു കഴിഞ്ഞത്. എല്ലാം പൂർത്തിയാക്കി കഴിഞ്ഞ ഖത്തറിന് ഇനി റോഡുകൾ ഉൾപ്പെടെ ഏതാനും മിനുക്ക് പണികൾ മാത്രമാണ് ബാക്കിയുള്ളത്. ഒപ്പം നിരവധി ഫാൻ പ്രമോഷൻ പരിപാടികളും അണിയറയിൽ സജീവമായുണ്ട്.

spot_img

Related news

മലപ്പുറത്തുനിന്ന് മുംബൈ ഇന്ത്യന്‍സിലേക്ക്; സര്‍പ്രൈസായി മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍

പെരിന്തല്‍മണ്ണ: ഐപിഎല്‍ താരലേലത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ കളിക്കാന്‍ ഒരുങ്ങുകയാണ് മലപ്പുറം...

കേരള സ്‌കൂള്‍ കായികോത്സവം; മലപ്പുറത്തിന്റെ കുതിപ്പ് തുടരുന്നു

കേരള സ്‌കൂള്‍ കായികമേള അത്‌ലറ്റിക് വിഭാഗത്തില്‍ മലപ്പുറത്തിന്റെ കുതിപ്പ് തുടരുന്നു. മലപ്പുറത്തിന്റെ...

കേരള സൂപ്പര്‍ലീഗിന്റെ ‘ഫൈനല്‍ പോരാട്ടം’ കൊച്ചിയും കോഴിക്കോടും

മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള പ്രഥമ ഫൈനലില്‍ മാറ്റുരക്കുക ഫോഴ്സ കൊച്ചി...

റെക്കോഡുകളുടെ കളിത്തോഴന്‍ ‘കോഹ്ലിക്ക്’ ഇന്ന് 36-ാം ജന്മദിനം

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി ഇന്ന് 36-ാം ജന്മദിനം ആഘോഷിക്കുകയാണ്....

ടെന്നിസ് ചാംപ്യന്‍ഷിപ് നേടി ഉമ്മന്‍ ചാണ്ടിയുടെ പേരമകന്‍

എണ്‍പത്തിഎട്ടാമത് ശ്രീചിത്ര കേരള സംസ്ഥാന ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ ഡബിള്‍സ് വിഭാഗത്തില്‍ എപ്പിനോവ...