‘കേരള സ്റ്റോറി 2’ന് തിരിച്ചടി; കൊച്ചിയിലും കോഴിക്കോട്ടും ആദ്യ ഷോകൾ റദ്ദാക്കി

കൊച്ചി: ആളില്ലാത്തതിനാൽ കൊച്ചിയിൽ ‘കേരള സ്റ്റോറി2’വിന്‍റെ ആദ്യ പ്രദർശനത്തിന് ഷോ റദ്ദാക്കി. ഇന്ന് രാവിലെ 10.15 ന് ന്യൂക്ലിയസ് മാളിലെ പാൻ സിനിമാസിൽ നടക്കേണ്ട ആദ്യ ഷോയാണ് റദ്ദാക്കിയത്. ‘കേരള സ്റ്റോറി’ ആദ്യ പ്രദർശനത്തിന് കൊച്ചിയിൽ ഒരു ബുക്കിങ് പോലും വന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഷോ റദ്ദാക്കിയത്. രണ്ടാമത്തെ ഷോ നടക്കുന്ന ഷേണോയിസ് തീയേറ്ററിലും വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണ് ഷോ ബുക്ക് ചെയ്തത്. വിവിധയിടങ്ങളിലായി ഒമ്പത് സ്ക്രീനുകളിലാണ് കേരള സ്റ്റോറി 2 പ്രദർശനം നടക്കുക. സിനിമ കാണാൻ ആളില്ലാത്തതിനാൽ ഷോകൾ റദ്ദാക്കേണ്ട സഹാചര്യമാണ്.

കേരള സ്‌റ്റോറി രണ്ടാം ഭാഗത്തിനായി നിശ്ചയിച്ചിരുന്ന കോഴിക്കോട്ടെ ആദ്യ ഷോയും റദ്ദാക്കിയിരുന്നു. റീഗല്‍ സിനിമാസില്‍ പത്തുമണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ ഷെഡ്യൂള്‍ ചെയ്തിരുന്നത്. രണ്ട് പേര്‍ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. പ്രേക്ഷകര്‍ എത്താതായതോടെ ചിത്രത്തിന്റെ ആദ്യ ഷോ റദ്ദാക്കുകയായിരുന്നു.

കേരള സ്റ്റോറി 2വിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. റിലീസ് തടഞ്ഞുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സിനിമ കണ്ട ശേഷമായിരുന്നു സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയതെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. വിദഗ്ധ സമിതി കണ്ട് അനുമതി നല്‍കിയ ചിത്രത്തിന്റെ പ്രദര്‍ശനം തടയാനാകില്ല. ക്രമസമാധാനം ലംഘിക്കപ്പെടുമെന്ന കാരണം പ്രദര്‍ശനം തടയാനുള്ള മതിയായ കാരണമല്ല. ക്രമസമാധാന പ്രശ്‌നം കൈകാര്യം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

സിനിമയുടെ പ്രദര്‍ശനത്തിനെതിരെ ഫ്രെഡി ഫ്രാന്‍സിസ്, ശ്രീദേവ് നമ്പൂതിരി എന്നിവരായിരുന്നു കോടതിയെ സമീപിച്ചത്. കേരള സ്റ്റോറി 2വിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സിനിമ കേരളത്തിലെ മതസൗഹാര്‍ദത്തിനെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സിംഗിള്‍ ബെഞ്ച് റിലീസ് തടഞ്ഞത്. 15 ദിവസത്തേക്കായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഇതിനെതിരെ സിനിമയുടെ നിര്‍മാതാക്കള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

spot_img

Related news

വാഴ 3 വരുന്നു! ഇത്തവണ കഥ മാറുന്നത് പെൺകുട്ടികളിലൂടെ; ആവേശം നിറച്ച് വിപിൻ ദാസിന്റെ പ്രഖ്യാപനം

ബോക്‌സ് ഓഫീസിൽ ചിരിപ്പൂരം തീർത്ത് ഹാഷിറും കൂട്ടരും തകർത്തോടുകയാണ്. മലയാള സിനിമയിലെ...

ബോക്സ് ഓഫീസിൽ തരംഗമായി ‘യൂത്ത്’; 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച് കെൻ കരുണാസ് ചിത്രം

തമിഴ് യുവതാരം കെൻ കരുണാസ് നായകനായി എത്തിയ 'യൂത്ത്' ബോക്സ് ഓഫീസിൽ...

വിഷുവിന് ചട്ടമ്പിയുണ്ടാകും; റിലീസ് തീയതി മാറ്റി ടൊവിനോയുടെ ‘പള്ളിച്ചട്ടമ്പി’, തിരഞ്ഞെടുപ്പ് ചട്ടം തടസ്സമായി!

സിനിമാ പ്രേമികൾ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം പള്ളിച്ചട്ടമ്പി'യുടെ...

വാഴ 2 ബോക്സ് ഓഫീസ് കൊയ്യുന്നു! 4 ദിവസം കൊണ്ട് 63 കോടി; ഹാഷിറും സംഘവും റെക്കോർഡുകൾ തകർക്കുന്നു

സോഷ്യൽ മീഡിയ സെൻസേഷനുകളെ അണിനിരത്തി തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത 'വാഴ'യുടെ രണ്ടാം...

മലയാളത്തിന്റെ ബിഗ് ബജറ്റ് വിസ്മയം; പത്തിലധികം രാജ്യങ്ങളിൽ ചിത്രീകരിച്ച ‘പേട്രിയറ്റ്’ റിലീസിനൊരുങ്ങുന്നു

മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത കാൻവാസിൽ ഒരുങ്ങുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പൈ...