കരിപ്പൂരില്‍ ജനുവരി 15 മുതല്‍ ആറ് മാസത്തേക്ക് പകല്‍ സമയം റണ്‍വേ അടയ്ക്കും

മലപ്പുറം :കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ ബലപ്പെടുത്തലിന്റെ ഭാഗമായി ആറ് മാസത്തേക്ക് സര്‍വീസുകള്‍ പുനക്രമീകരിക്കാന്‍ തീരുമാനം. ഈ മാസം 15 മുതല്‍ റണ്‍വേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് അടുത്ത ആറ് മാസത്തേക്ക് റണ്‍വേ അടച്ചിടുക.

10.50ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ ഡല്‍ഹി സര്‍വീസിന്റെ സമയം മാറ്റിയിട്ടുണ്ട്. ആഴ്ചയില്‍ ആറ് ദിവസമാണ് ഈ സര്‍വീസുള്ളത്. ജനുവരി 14 മുതല്‍ ഈ സര്‍വീസ് ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ 9.30നും ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ 8.55നുമാകും ഈ വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടുക.

സലാം എയറിന്റെ സലാല സര്‍വീസിനും സമയ മാറ്റമുണ്ട്. 4.40ന് സലാലയില്‍ നിന്ന് പുറപ്പെട്ട് 10.15ന് കരിപ്പൂരിലെത്തേണ്ട വിമാനം ജനുവരി 17 മുതല്‍ 2.35നാകും പുറപ്പെടുക. ഈ വിമാനം 8.10ന് കരിപ്പൂരിലെത്തി 8.55ന് മടങ്ങും.

spot_img

Related news

പുത്തനത്താണിയിൽ അധ്യാപിക വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ

മലപ്പുറം ചേരുരാൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയെ വീട്ടിലെ അടുക്കളയിൽ തീപൊള്ളലേറ്റ്...

ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍ 4 ന് തിരിക്കും

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍...

ഇ -പോസ് മെഷീന്‍ വീണ്ടും തകരാറില്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം നിര്‍ത്തിവെച്ചു

ഇ പോസ് മെഷീനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നത്തെ റേഷന്‍...

വാഫി-വഫിയ്യ തര്‍ക്കങ്ങള്‍ക്കിടെ ലീഗ്, സമസ്ത നേതാക്കള്‍ ഒരുമിച്ചിരുന്നു; പ്രശ്ന പരിഹാരമുണ്ടായതായി സൂചന

വാഫി - വഫിയ്യ കോഴ്സുമായി ബന്ധപ്പെട്ട് സമസ്തയും പാണക്കാട് സാദിഖലി തങ്ങളുമായി...

നാണയ എടിഎമ്മുകള്‍ വരുന്നു; കേരളത്തില്‍ ആദ്യം കോഴിക്കോട്

രാജ്യത്തെ 12 നഗരങ്ങളില്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍...

LEAVE A REPLY

Please enter your comment!
Please enter your name here