പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ജൈസല്‍ താനൂര്‍ അറസ്റ്റില്‍

താനൂര്‍: ഒട്ടുംപുറം തൂവല്‍ തീരത്ത് കാറില്‍ ഇരിക്കുകയായിരുന്ന പുരുഷനെയും
സ്ത്രീയെയും മൊബൈലില്‍ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ
താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.പരപ്പനങ്ങാടി ആവില്‍ ബീച്ച് കുട്ടിച്ചിന്റെപുരക്കല്‍ ജൈസലാണ് (37- ജൈസല്‍ താനൂര്‍ അറസ്റ്റിലായത്. പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ വാര്‍ത്തകളില്‍
നിറഞ്ഞുനിന്ന വ്യക്തിയാണ് ജൈസല്‍.

2021 ഏപ്രില്‍ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.കാറില്‍ ഇരിക്കുകയയിരുന്ന ഇവരെ സമീപിച്ച് ചിത്രങ്ങള്‍ എടുക്കുകയും ഒരുലക്ഷം രൂപ കൊടുത്തില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറയുകയും കൈയ്യില്‍ പണമില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പുരുഷന്റെ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നും ഗൂഗിള്‍ പേ വഴി 5,000 രൂപ കൈപ്പറ്റിയ ശേഷം ഇവരെ പോകാന്‍ അനുവദിക്കുകയും ചെയ്തതായാണ് പരാതി. ഭീഷണിക്കു ഇരയായവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് താനൂര്‍ പോലീസ് കേസെടുത്തത്.

spot_img

Related news

മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും നടത്തുന്ന മെഗാ സർജറി ക്യാമ്പിന്റെ ടോക്കൺ വിതരണം ചെയ്തു

ശൈഖുനാ അത്തിപ്പറ്റ ഉസ്താദിൻറെ പേരിൽ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും...

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന്...

പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി...

വളാഞ്ചേരി-കോഴിക്കോട് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി കോഴിക്കോട് റോഡിൽ കരിങ്കല്ലത്താണിയിൽ...