ഐ.ഡി.ബി.ഐ ബാങ്കിൻ്റെ വളാഞ്ചേരി ശാഖയുടെ ഉദ്ഘാടനം ബാങ്കിൻ്റെ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ: കുമാർ നീൽ ലോഹിത് നിർവഹിച്ചു. കോഴിക്കോട് റീജിയണൽ ഹെഡ് ശ്രീ എം.സി സുനിൽ കുമാർ സ്വാഗത പ്രസംഗവും ബംഗളൂരു സോണൽ ഹെഡ് ശ്രീമതി അനുരാധ രാജൻ കാന്ത് ആശംസാ പ്രസംഗവും നടത്തി. ഡോ: മുഹമ്മദ് അലി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ശ്രീ മുഹമ്മദ് അലി, ശ്രീ വെസ്റ്റേൺ പ്രഭാകരൻ, ശ്രീ ജബ്ബാർ ഗുരുക്കൾ, ശ്രീ കെ.ആർ ബാലൻ,
ശ്രീ ആർ. ബാലകൃഷ്ണൻ, ശ്രീ വേണുഗോപാൽ, ശ്രീ രാജീവ് എന്നിവർ പങ്കെടുത്തു. ശാഖാ മാനേജർ ശ്രീ ടോമി ആൻ്റണി നന്ദി പ്രകാശിപ്പിച്ചു. മലപ്പുറം ജില്ലയിലെ ഏഴാമത്തെ ശാഖയാണ് വളാഞ്ചേരി. എല്ലാവിധ ആധുനിക ബാങ്കിംഗ് സേവനങ്ങളും ഐ.ഡി.ബി.ഐ ബാങ്കിൽ ലഭ്യമാണ്.