‘‘ഞാൻ എഴുതൂല, ഞാൻ ബ്രസീൽ ഫാൻ ആണ്. എനിക്ക് നെയ്മെറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല.’’

തിരൂർ :‘അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയുടെ ജീവചരിത്രക്കുറിപ്പ് തയാറാക്കുക’ – നാലാം ക്ലാസ് മലയാളം വാർഷിക പരീക്ഷയിലെ ചോദ്യത്തിന് തിരൂർ പുതുപ്പള്ളി ശാസ്താ എഎൽപി സ്കൂളിലെ റിസ ഫാത്തിമയുടെ ഉത്തരം ഇങ്ങനെ – ‘‘ഞാൻ എഴുതൂല, ഞാൻ ബ്രസീൽ ഫാൻ ആണ്. എനിക്ക് നെയ്മെറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല.’’

ആദ്യം ഒന്നും എഴുതണ്ട എന്നായിരുന്നു വിചാരിച്ചതെങ്കിലും നെയ്‌മർ ഫാനായ റിസയ്‌ക്ക്‌ അത്‌ പ്രകടിപ്പിക്കണമെന്നുതോന്നി. അഞ്ചുമാർക്ക് പോയാലും കുഴപ്പമില്ല. റിസ ഇഷ്‌ടക്കേട്‌ മറച്ചുവച്ചില്ല.  ഉത്തരക്കടലാസിൽ മെസിക്കെതിരെ എഴുതി സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ, നാട്ടുകാരുടെ  കുസൃതിക്കുടുക്കയായി മാറിയിരിക്കുകയാണ് തിരൂർ പുതുപ്പള്ളി ശാസ്‌ത എഎൽപി സ്‌കൂളിലെ ഈ വിദ്യാർഥിനി.

മലയാളം പരീക്ഷയിൽ മെസിയുടെ ജീവചരിത്രമെഴുതാനുള്ള ചോദ്യത്തിനുള്ള ഉത്തരപേപ്പർ പരിശോധിച്ച അധ്യാപകൻ റിഫ ഷെലീസ് ആദ്യം ഞെട്ടിയെങ്കിലും പിന്നീട് കുസൃതി കണ്ട് അധ്യാപകൻ ഉത്തരക്കടലാസ്സ്കൂൾ വാട്സാപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറംലോകത്തെത്തിയത്. ഈ ചോദ്യത്തിനോട് കുട്ടികൾ വ്യത്യസ്‌ത തരത്തിലാണ് പ്രതികരിച്ചതെന്ന്‌ അധ്യാപകർ പറയുന്നു. ഇതിനു പിന്നാലെയാണ് ഷാനിദിന്റെ ഉത്തരക്കടലാസും പ്രചരിച്ചത്.നിലമ്പൂർ തണ്ണിക്കടവ് എയുപി സ്കൂളിലെ കെ.ഷാനിദ് കൃത്യമായ ഉത്തരമെഴുതി. അനുബന്ധമായി ഇത്രകൂടി ചേർത്തു. ‘‘മെസ്സി നെയ്മാറിന്റെ ഉറ്റ സുഹൃത്താണ്.പക്ഷേ, നെയ്മാറിന്റെ ഏഴയലത്ത് എത്തൂല. വെറുതെ നെയ്മാർ ഫാൻസിനെക്കൊണ്ട് പറയിപ്പിക്കാൻ. ഒട്ടും പോരാ.’’

ചില വിദ്യാർഥികൾ മെസ്സിയുടെ ചിത്രത്തിൽ പേന കൊണ്ടു കുത്തിവരഞ്ഞ ശേഷം തങ്ങൾ റൊണാൾഡോ ഫാൻസാണെന്ന് എഴുതിവച്ചിട്ടുണ്ട്. മെസ്സിയെക്കുറിച്ചുള്ള മനോഹരമായ കുറിപ്പുകളും ഒട്ടേറെ കുട്ടികൾ എഴുതിയതായി അധ്യാപകർപറയുന്നു.


spot_img

Related news

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ ഡോക്ടർ ഹൈറൂൺ ഷാന മരണപ്പെട്ടു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം ജില്ല പുലാമന്തോൾ ചെമ്മലശ്ശേരിയിലെ വേങ്ങമണ്ണിൽ പെരിയംതടത്തിൽ...

യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വളാഞ്ചേരി: ആതവനാട് പാറേക്കളത്ത് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഒറുവില്‍ സൈതലവിയുടെ...

മുഅല്ലിം ഡേ യും പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും നടന്നു

നരിപ്പറമ്പ്: ജീലാനി നഗര്‍ മദ് റസത്തുല്‍ ബദ്രിയ്യ ഹാളില്‍ ജീലാനി മഹല്ല്...

നിലമ്പൂരില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിക്ക് വെട്ടേറ്റു

നിലമ്പൂര്‍: മൂത്തേടത്ത് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിക്ക് വെട്ടേറ്റതായി റിപ്പോര്‍ട്ട്. കാരപ്പുറം സ്വദേശി...

അഴുകിയ ഭക്ഷണം വിളമ്പിയ സാൻഗോസ് റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

വളാഞ്ചേരി: അഴുകിയ ഭക്ഷണം വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് ജില്ലാ...