ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി ഹിന്ദി ചിത്രം ലാപത്താ ലേഡീസ്

ഇന്ത്യയുടെ ഇത്തവണത്തെ ഓസ്‌കര്‍ എന്‍ട്രിയായി ഹിന്ദി ചിത്രം ലാപത്താ ലേഡീസ്. 97ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായാണ് ചിത്രം മത്സരിക്കുക. ആകെ 29 ചിത്രങ്ങള്‍ പരിഗണിച്ചതില്‍ നിന്നാണ് ലാപത്താ ലേഡീസ് അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടത്. മലയാളത്തില്‍ നിന്ന് ആടുജീവിതം, ഉള്ളൊഴുക്ക്, ആട്ടം, മലയാളികള്‍ക്ക് പങ്കാളിത്തമുള്ള ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്നീ ചിത്രങ്ങള്‍ ഇതിനായി പരിഗണിച്ചിരുന്നു. ഫിലിം ഫെഡറഷന്‍ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

കിരണ്‍ റാവുവിന്റെ സംവിധാനത്തില്‍ മാര്‍ച്ച് 1 ന് തിയറ്ററുകളിലെത്തിയ ലാപത്താ ലേഡീസ് പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരേപോലെ ലഭിച്ച ചിത്രമാണ്. വിവാഹം കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ രണ്ട് നവവധുക്കള്‍ പരസ്പരം മാറിപ്പോവുന്നതാണ് സിനിമയുടെ പ്ലോട്ട്. ടൊറന്റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍.

spot_img

Related news

ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ട്

ദില്ലി: ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന്...

കവരപ്പേട്ടയിൽ‌ ട്രെയിനുകൾ കൂട്ടിയിടിച്ചു; 13 കോച്ചുകൾ പാളം തെറ്റി, 19 പേർക്ക് പരിക്ക്

ചെന്നൈ തിരുവള്ളൂർ കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്....

വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ചെന്നൈ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി താഴെയിറക്കിയ സംഭവത്തിൽ ഡിജിസിഎ (ഡ​യ​റ​ക്ട​റേ​റ്റ്...

എണ്ണ വില കുതിക്കുന്നു; രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍

ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 84.0525 എന്ന...

രത്തൻ ടാറ്റ അന്തരിച്ചു

വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86)...