യുകെ ശിവഗിരി ആശ്രമത്തിൽ ഭക്തിനിർഭരമായി ‘ഗുരുകൃപ സത്സംഗം’; ധനസഹായം നൽകി കെ ജി ബാബുരാജൻ! മുഖ്യാതിഥിയായി ചാണ്ടി ഉമ്മന്‍

ശിവഗിരി മഠത്തിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള പ്രഥമ അഫിലിയേറ്റഡ് സെന്ററായ യുകെയിലെ ശിവഗിരി ആശ്രമത്തിൽ വെച്ച് ‘ഗുരുകൃപ സത്സംഗം’ ഭക്തിനിർഭരമായി നടന്നു. ആശ്രമം പ്രസിഡന്റ് ബൈജു പാലക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രൗഢഗംഭീരമായ ചടങ്ങ് ശിവഗിരി മഠം അഡൈ്വസറി ബോർഡ് അംഗവും പ്രമുഖ വ്യവസായിയുമായ കെ.ജി. ബാബുരാജൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ശിവഗിരി മഠത്തിന്റെ ഔദ്യോഗിക പ്രതിനിധിയും ഗുരുധർമ്മ പ്രചാരണസഭയുടെ ജോയിന്റ് സെക്രട്ടറിയുമായ സ്വാമി വീരേശ്വരാനന്ദ മുഖ്യ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീനാരായണ ഗുരുദേവന്റെ മാനവിക ദർശനങ്ങൾ ലോകമെമ്പാടും എത്തിക്കേണ്ടത് ഓരോ ഗുരുഭക്തന്റെയും പരമമായ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന പലവിധ വെല്ലുവിളികൾക്കും പ്രശ്നങ്ങൾക്കും ഉള്ള ശാശ്വത പരിഹാരം ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങളാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ പറഞ്ഞു. ഗുരുദേവ ദർശനം ആഗോളതലത്തിൽ പ്രചരിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img

Related news

വീടിന് മുന്നിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം!

പത്തനംതിട്ട കടമ്മനിട്ടയിൽ വീട്ടുലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്ക്...

പിഎസ്‌സി നിയമന ക്രമക്കേടിൽ വൻ നീക്കം; ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം!

സംസ്ഥാനത്ത് വലിയ വിവാദമായി മാറിയ പിഎസ്‌സി നിയമന ക്രമക്കേട് ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച്...

രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പത്താം പ്രതിക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

കൊച്ചി: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക്...

‘ചായപ്പൈസ കൊടുക്കാൻ മറന്നു, തിരികെ നടന്നു!’; കള്ളാടി ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട നടുക്കം മാറാതെ സൂപ്പർവൈസർ

വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽ നിന്ന് താൻ...

കള്ളാടിയിലെ തോട്ടിൽ ജീവന്റെ സ്പന്ദനം തേടി ഫയർഫോഴ്‌സ്; മരിച്ച തൊഴിലാളികളുടെ മൃതദേഹം ഇന്ന് ജന്മനാട്ടിലേക്ക്!

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള...