സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, 57,000 കടന്നും കുതിപ്പ്; ആറുദിവസത്തിനിടെ ആയിരം രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില 57,000 കടന്നും മുന്നേറി പുതിയ ഉയരം കുറിച്ചു. ഇന്ന് പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57000 കടന്നത്. 57,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 7140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 56,960 രൂപയായി ഉയര്‍ന്ന് നാലിന് രേഖപ്പെടുത്തിയ റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. തുടര്‍ന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ വില 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി.എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതാണ് വില ഉയരാന്‍ കാരണം.

spot_img

Related news

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്രക്ക് വീണ്ടും ഉയര്‍ന്ന നിരക്ക്; എയര്‍ ഇന്ത്യയ്ക്ക് മാത്രം 1,25,000 രൂപ

കരിപ്പൂര്‍വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്രക്ക് വീണ്ടും ഉയര്‍ന്ന നിരക്ക്. കരിപ്പൂരിലെ ഹജ്ജ്...

കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

കേരളത്തിന്റെ ഇരുപത്തി മൂന്നാമത് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്ത്...

ക്രിസ്മസ്-പുതുവര്‍ഷത്തിന് മലയാളി കുടിച്ചു തീര്‍ത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് -പുതുവത്സര മദ്യ വില്‍പ്പനയില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്....

ആറുവരിപ്പാതയുടെ ഭാഗമായുള്ള വട്ടപ്പാറ വയഡക്ട് വന്നു ചേരുന്ന വളാഞ്ചേരി ഓണിയല്‍ പാലത്തിനു സമീപത്തെ നിര്‍മാണം അവസാനഘട്ടത്തില്‍

കുറ്റിപ്പുറം: മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ആറുവരിപ്പാതയുടെ നിര്‍മാണം 2025 മാര്‍ച്ച് 31ന്...

തൃശൂരിലെ യുവാവിന്റെ കൊലപാതകം; പ്രതികളായ വിദ്യാര്‍ഥികള്‍ ലഹരിക്ക് അടിമകളെന്ന് പൊലീസ്‌

തൃശ്ശൂര്‍: പുതുവത്സര രാത്രി തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍...